തായീഫ് നഗരി തൻ തരിമണൽ - Mappila Lyrics



തായീഫ് നഗരി തൻ തരിമണൽ പോലും 
തേങ്ങി കരഞ്ഞിരുന്നൂ.... 
താരിളം കാറ്റും താരക ലോകവും 
നൊന്ത് കരഞ്ഞിരുന്നൂ.....

തായീഫ് നഗരി തൻ തരിമണൽ പോലും 
തേങ്ങി കരഞ്ഞിരുന്നൂ.... 
താരിളം കാറ്റും താരക ലോകവും 
നൊന്ത് കരഞ്ഞിരുന്നൂ..... 

സത്യ മതത്തിന്റെ സന്ദേശമരുളാൻ.. 
എത്തീയ മുത്തൂ റസൂലിനേ.... 2

പാപികൾ തായിഫ് വാസികളന്ന് 
ഭ്രാന്തനെന്നോതീ പരിഹസിച്ചൂ.. 
കല്ലാൽ എറിഞ്ഞു.. ശിരസാകെ പൊട്ടീ.. 
ചുടുചോര മണ്ണിൽ ചൊരിഞ്ഞു വീണു........ 

തിരുമേനി വാടി തളർന്നു വീണു..... 

തായീഫ് നഗരി തൻ തരിമണൽ പോലും 
തേങ്ങി കരഞ്ഞിരുന്നൂ.... 
താരിളം കാറ്റും താരക ലോകവും 
നൊന്ത് കരഞ്ഞിരുന്നൂ..... 

അന്നേരത്ത് മലക്കൂകളെത്തീ.. 
ആറ്റൽ നബിയോടായുണർത്തീ...2 

ഇവിടം അടീമേൽ മറിച്ചീടട്ടെ.. 
ഇരു മലകൾക്കിടയിൽ ചതച്ചീടട്ടേ... 
ഇറയോൻറെ കോപാഗ്നി ചൊരിഞ്ഞീടട്ടേ.. 
ഇവിടം തീ മഴ പ്രളയമാക്കിടട്ടേ... 

ഇവിടം തീ മഴ പ്രളയമാക്കിടട്ടേ... 

തായീഫ് നഗരി തൻ തരിമണൽ പോലും 
തേങ്ങി കരഞ്ഞിരുന്നൂ.... 
താരിളം കാറ്റും താരക ലോകവും 
നൊന്ത് കരഞ്ഞിരുന്നൂ..... 

അഹദിൻറെ മുത്ത് ത്വാഹാ റസൂലുള്ളാഹ്.. 
അഹദായ റബ്ബോടായിരന്നൂ... 2
 
ഇവരുടെ ഖൽബിൽ നീ ഹഖ് ഉണർത്ത് 
ഇവർ ചെയ്ത പാപം നീ പൊറുത്തിടണേ.. 
തൗഹീദിൻ നേർ വഴി കാട്ടിടണേ.. 
നിനക്കെന്നും സ്തുതിയോതു ന്നവരാകണേ... 

നിനക്കെന്നും സ്തുതിയോതുന്നവരാകണേ... 

തായീഫ് നഗരി തൻ തരിമണൽ പോലും 
തേങ്ങി കരഞ്ഞിരുന്നൂ.... 
താരിളം കാറ്റും താരക ലോകവും 
നൊന്ത് കരഞ്ഞിരുന്നൂ..... 

തായീഫ് നഗരി തൻ തരിമണൽ പോലും 
തേങ്ങി കരഞ്ഞിരുന്നൂ.... 
താരിളം കാറ്റും താരക ലോകവും 
നൊന്ത് കരഞ്ഞിരുന്നൂ..... 
നൊന്ത് കരഞ്ഞിരുന്നൂ..... 
നൊന്ത് കരഞ്ഞിരുന്നൂ.....

Comments