തേടുന്നു ഞാനാ ഇന്നലെകള്‍

നിലാവിൽ  സന്ധ്യകളിൽ തേടുന്നു ഇന്നു ഞാനാ കൊഴിഞ്ഞു വീണ ഇന്നലെകൾ ...

ഒരു തലോടലായ് നീളുമാ കൈകളും സ്നേഹം സ്ഫുരിക്കുമാ കണ്ണുകളും ....
ഓർമ്മകളിൽ മിഴിനീരായ് തെളിയുന്നു ഇന്നാ പഴയ ചിത്രം ...
അകലുന്ന കാഴ്ചയായ് മറയുന്ന നോവായ് ആ ദിനങ്ങൾ ....

ഇനി വരില്ലെങ്കിലും ഓർത്ത് പോയിടാം സ്വാന്തനമായ് നീളും നിൻ മൊഴികൾ

ഓർമ്മയുടെ ചെപ്പിൽ പൂവിട്ടു പൂജിക്കാൻ ഇനി വരുമോ ആ ഇന്നലെകൾ ..
കൊഴിഞ്ഞു വീഴുന്നൊരാ രാത്രിയുടെ യാമങ്ങൾ അകന്ന് പോകുന്നൊരാ പല മുഖങ്ങൾ .....

ഇനി ഒരു പിൻവിളി എനിക്കായ് വരില്ലെന്നറിയാം....
ഇനി ഒരു ഇന്നലെകൾ എന്നെ തേടില്ലെന്നറിയാം...
എങ്കിലും കൊതിക്കുന്നു ഞാനിന്നാ ഇന്നലെകൾക്കായ്....

       Rumi

Comments