എന്റെ പ്രണയമിന്നുറങ്ങുന്നത്
രണ്ടു മീസാന്‍കല്ലിന്റെ അതിരുകള്‍ക്കുള്ളിലാണ്!.
സല്‍മാ.......,
ഞാനിന്നു നിന്റെ ഖബറിടത്തിനരികെ വന്നിരുന്നു.
മൈലാഞ്ചി പൂത്തിട്ടുണ്ട്.
ഇലകളും തളിരിട്ട് പടര്‍ന്നു പിടിച്ചിട്ടുണ്ട്.
നമ്മുടെ ആമിന,
നിന്റെ ആമി മോള്‍ വലുതാകുമ്പോള്‍ , പറമ്പിലെ മൈലാഞ്ചി ചെടിയിലെ ഇലകള്‍ കുതിര്‍ത്ത് , അവളുടെ മംഗലത്തിന് കൈ നിറയെ മൈലാഞ്ചി ചോപ്പ് വിരിയിച്ച് അയക്കണമെന്നു നീ ഇടയ്ക്കിടെ പറയുമായിരുന്നില്ലേ?.
നീ പോയതിന് ശേഷം ഇതു വരെ
ഇലകള്‍ വിരിഞ്ഞിട്ടില്ല.!
മൈലാഞ്ചി പൂത്തതുമില്ല......
അവള്‍ക്ക് നിന്റെ അതേ പിടി വാശിയാണ്.
ഞാനെന്നും അരികില്‍ വേണമെന്ന പിടിവാശി!.
അവളിപ്പോ വളര്‍ന്ന് ഒരു കുഞ്ഞി ഹൂറിയായിരിക്കുന്നു നിന്നെപ്പോലെ.....
കുഞ്ഞി സല്‍മയെന്നാ ഓളെല്ലാരും വിളിക്കുന്നത്.....
നിന്റെ സ്നേഹം ഞാനിപ്പോ തിരിച്ചറിയുന്നത് നമ്മുടെ ആമിയിലൂടെയാണ്.
അവളുടെ കളിചിരി കാണുമ്പോള്‍ സല്‍മാ നീയും ഒരിശലിനിമ്പമായി കൂടെയുണ്ടായിരുന്നെങ്കില്‍......
------- അബൂട്ടി

( സുമീര്‍ )
Comments