മഞ്ഞ പ്പുല്ല്


ഒരു ദിവസം കുതിര  പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു
കഴുത പറഞ്ഞു :

"പുല്ലിന്റെ നിറം മഞ്ഞയാണ്"
"അല്ല.. പുല്ലിന്റെ നിറം പച്ചയാണ്" കുതിര  പറഞ്ഞു.
ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല
ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു
വിചാരണ ആരംഭിച്ചു,

ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു
കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു.

എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു :
"കുതിരക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!!"
കുതിര  വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു :

"അല്ലയോ പ്രഭോ.. പുല്ലിന്റെ നിറം പച്ചയല്ലേ ?"
രാജാവ് : "അതെ"
കുതിര : "പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?"

സിംഹം : "നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് !"

"ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!"

 വെറുതെ തര്‍ക്കിച്ചു സമയം കളയുന്ന എല്ലാവർക്കുഠ സമര്‍പ്പിക്കുന്നു...

Comments