"എന്നെ മറക്കണം"
കല്യാണത്തലേന്നു എന്റെ രണ്ടു കൈയും പിടിച്ചു നീ കരഞ്ഞു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ഒരു ചിത്രശലഭത്തിന്റെ ആയുസ് പോലും തരാതെ നമ്മുടെ ഈ ബന്ധം എനിക്കു തന്നത് ഒരായിരം സങ്കടം മാത്രം..
വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിന്റെ പേരില്‍ അകന്ന നീ അറിയുന്നുവോ തിരയടങ്ങാത്ത ഒരു നോവിന്റെ തീരം തന്നെയാണെനിക്ക് നീ തന്നതെന്നത്...
ഇനിയേതു ജന്മത്തിലും നമ്മള്‍ ഒന്നിച്ചാണെന്നും ഒരിക്കലും അകലുകയില്ലെന്നുള്ള വാക്കുകൾ
എല്ലാം വെറുതെയായില്ലേ..
ഇത്തിരി നേരത്തിലും ഓമനിക്കാൻ നീ തന്നത് ഒത്തിരി ഓർമ്മകൾ.. എനിക്കത് മതി ഈ ജൻമം മുഴുവന്‍ സഫലമാകാൻ....
ഭ്രാന്തമായ സ്നേഹത്തിനിടയിൽ വീട്ടുകാര്‍ നമ്മെ മനസ്സിലാക്കാന്‍ പരാജയപ്പെട്ടതും,
എന്റെ വാക്കുകൾ നിന്റെ ചിന്തകൾക്കപ്പുറം ഓടിക്കയറിയതും വിധിയുടെ വികൃതിയാകാം...
നീ മടങ്ങി വരില്ല എന്നെനിക്കറിയാം... എങ്കിലും മടങ്ങി വന്നെങ്കിലെന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു... എന്റെ മുത്തിനെ എനിക്ക് മറക്കാനാകില്ല.. ഇനിയേത് ജന്മത്തിലും...
നീ നേരെത്തെ വന്ന വസന്തമാണെനിക്ക്, പിന്നെ പാറിയകന്ന ഗന്ധര്‍വനും.
(ഇതിലെ ഞാനും അവനും ഞാന്‍ അല്ല. ഒരു അടുത്ത സുഹുര്ത്ത്തിനു വേണ്ടി എഴുതിയത് )

Comments