രാവിലെത്തന്നെ ഒരു ഫോണ്‍കോള്‍, പ്രതീക്ഷിച്ചതു പോലെ തന്നെ അവളായിരുന്നു...
ഇന്നലെ രാത്രി വിളിച്ച് ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി ഇനിയെന്നെ വിളിക്കരുതെന്നു പറഞ്ഞവള്‍
ഒരു ചിരിയോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് തിരിച്ചു വിളിച്ചു....
ഒരു പിണക്കവും കൂടാതെ അവള്‍ സംസാരിച്ചു....
''എന്താ എണീക്കണില്ലേ...?
സമയം എത്രായി എണീറ്റേ....''അതൊന്നും കാര്യമാക്കാതെ പതിവു പോലെ ഞാന്‍ ഉറക്കത്തില്‍ തന്നെ ഒരു ഗുഡ്മോണിംഗും ഒരു ഉമ്മയും കൊടുത്തു....
"ഉമ്മയും വച്ചോണ്ടിരുന്നോ ഇന്ന് ഡ്യൂട്ടിക്കൊന്നും പോണില്ലേ...?"
"പോണം കുറച്ചു കഴിയട്ടെ..."
"പിന്നേ ഒരു കാര്യം പറയട്ടേ....."
"എന്താ...?"
"ഇങ്ങോട്ടടുത്തേക്ക് വാ..."
"ഉം.."
"ആ ചെവി കാണിച്ചേ സ്വകാര്യാ ആരും കേക്കാന്‍ പാടൂല...."
"ഉം..."
"ഐ....
ലവ്....
യൂ.....
ഉംമ്മ്മ്മമ്മമ്മമ്മമ്മമ്മാാാ...."
"ലവ് യൂ ടൂ ... ഉമ്മാ"
"ഉം...
എന്നാലേ വേഗം എണീറ്റ് ഡ്യൂട്ടിക്കു പൊക്കോട്ടോ ഞാന്‍ ക്ലാസീ പോവാ ഇപ്പോ തന്നെ ഒരുപാട് വൈകി......"
"പോവല്ലേ കുറച്ച് കൂടി കഴിഞ്ഞു പോവാം.......
ഹലോ.....ഹലോ.....ഹലോ...."
അപ്പോഴേക്കും ആരോ വന്ന് ദേഹത്തു തട്ടി വിളിക്കുന്നുണ്ടായിരുന്നു...... കണ്ണുതുറന്നു
നോക്കുമ്പോ ഉമ്മയായിരുന്നു...
"എന്താ ഉമ്മാ ഞാന്‍ കുറച്ചു കഴിഞ്ഞു എണീറ്റോളാം ഉമ്മ പൊക്കോ....."
"നീ എന്താ ഒറക്കത്തില് പിച്ചും പേയും പറയണേ...."
"അത് ഒറക്കത്തിലൊന്നും അല്ല ഞാന്‍ ഫോണ്‍ വിളിക്കായിരുന്നു...."
"എന്നിട്ട് ഫോണെവിടെ...?"
"ഫോണ്‍......!"
"ദാ....
ആ ടീവീന്‍റെ സൈഡിലിരിക്കാര്‍ന്നു..
രാത്രി മുഴുവനും ഒറങ്ങൂല്ല ന്നിട്ട് പിച്ചും പേയും പറയാ എണീറ്റ് കുളിക്കാന്‍ നോക്കടാ ചെക്കാ........"
ഒന്നും പറയാനാവാതെ ഞാന്‍ മിഴിച്ചിരിക്കാണ്.....
ഒരു വര്‍ഷം മുമ്പു വരെ എന്നോടൊപ്പമുണ്ടായിരുന്നവള്‍.....
ഞാന്‍ എന്‍റെ ജീവനേക്കാളേറെ സ്നേഹിച്ചവള്‍....
കുറച്ചുകാലമേ കൂടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരു ജന്മം മുഴുവന്‍ നല്‍കാനാവുന്ന സ്നേഹവും ഓര്‍മകളും നല്‍കിയിട്ടാണവള്‍ പോയത്.....ഇന്നു
ഈ നിമിഷം വരെയും അവളെ മറക്കാന്‍ കഴിഞ്ഞിട്ടില്ല.....
ഇനിയൊട്ടു കഴിയുമെന്നും തോന്നണില്ല......
Comments