ആത്മാവിന്റെ ലോകത്ത്

ഞാൻ മരിച്ചാൽ എന്റെ ഗീതികൾ നിന്റെ
കർണപുടത്തിന് ലഹരിയാകും..
നിന്റെ ഇടനെഞ്ചിന് എന്റെ
ഓർമകൾ പ്രകാശമേകും.
നീ പൊട്ടിക്കരയുമായിരിക്കും
എന്നാൽ എന്റെ കാതുകൾ
അടഞ്ഞിരിക്കും..
നിന്റെ ആർത്തനാദങ്ങൾ
പ്രണയ തീവ്രതയാൽ
എന്റെ മീസാൻ കല്ല് പോലും ഇളക്കും..
നിന്റെ ശക്തമായ അനുരാഗം
എന്റെ സ്വസ്ഥത നശിപ്പിക്കും
എനിക്കുറപ്പുണ്ട്..
അന്ന് നീ ഉന്മാദിയെ പോൽ
എന്റെ ഖബറിനു മുകളിൽ
തല ചായ്ക്കും...
അന്ന് ഞാൻ നിന്നെ
എന്റെ നെഞ്ചിലേക്ക് ഒരിക്കൽ കൂടി
അണച്ചു ചേർക്കും..
ജഡങ്ങൾ അതിരിടാത്ത
ആത്മാവിന്റെ ലോകത്ത് നമ്മളൊന്നിക്കും...

Comments