എരിയുമീ വേനലില്‍ ഒരു നേര്‍ത്ത
തെന്നലായ് നീയെന്നുമരികിലുണ്ടായിരുന്നു
മാമരം കോച്ചും തണുപ്പത്ത് നീയെന്നെ
കമ്പിളിയെന്ന പോല്‍ പൊതിഞ്ഞിരുന്നു
ഒരോ ഋതുക്കളും വന്നു പോകുമ്പോഴും
നീയെന്നരികിലുണ്ടായിരുന്നു
നീ വാരി തന്നിടും ഓരോ ഉരുളയും
അമൃതെന്ന പോല്‍ ഞാന്‍ നുണഞ്ഞിരുന്നു
നിന്റെയും എന്റെയും ദു:ഖങ്ങളൊക്കെ നാം
ഒന്നുപോല്‍ പങ്കിട്ടെടുത്തിരുന്നു
തീരത്തെ പുല്‍കുന്ന തിരമാല പോലെ നാം
പിരിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു
എന്തു വന്നാലും പിരിയില്ല നാമെന്നു
പലവട്ടം എന്‍ കാതില്‍ നീ ചൊല്ലിയില്ലെ
എന്നിട്ടുമെന്തേയീ വര്‍ഷക്കാലത്തു നീ
എങ്ങോ മറഞ്ഞതെന്‍ പ്രാണനാഥാ...
തെന്നലായ് നീയെന്നുമരികിലുണ്ടായിരുന്നു
മാമരം കോച്ചും തണുപ്പത്ത് നീയെന്നെ
കമ്പിളിയെന്ന പോല്‍ പൊതിഞ്ഞിരുന്നു
ഒരോ ഋതുക്കളും വന്നു പോകുമ്പോഴും
നീയെന്നരികിലുണ്ടായിരുന്നു
നീ വാരി തന്നിടും ഓരോ ഉരുളയും
അമൃതെന്ന പോല്‍ ഞാന്‍ നുണഞ്ഞിരുന്നു
നിന്റെയും എന്റെയും ദു:ഖങ്ങളൊക്കെ നാം
ഒന്നുപോല്‍ പങ്കിട്ടെടുത്തിരുന്നു
തീരത്തെ പുല്‍കുന്ന തിരമാല പോലെ നാം
പിരിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു
എന്തു വന്നാലും പിരിയില്ല നാമെന്നു
പലവട്ടം എന്‍ കാതില്‍ നീ ചൊല്ലിയില്ലെ
എന്നിട്ടുമെന്തേയീ വര്‍ഷക്കാലത്തു നീ
എങ്ങോ മറഞ്ഞതെന്‍ പ്രാണനാഥാ...