ഭാര്യയെ വല്ലാതെ പേടിയുള്ള അയാള്‍ കൂട്ടുകാരന്റെ വീട്ടില്‍ കുടുംബസമേതം എത്തിയപ്പോള്‍ കണ്ട കാഴ്ച അയാളില്‍ അത്ഭുതം ഉളവാക്കി.
കൂട്ടുകാരനെ അദ്ധേഹത്തിന്റെ ഭാര്യ ഒരു രാജാവിനെ പോലെ പരിഗണിക്കുന്നു. ഭവ്യതയോടെ മുന്നില്‍ നില്‍ക്കുന്നു. വിറയലോടെ അല്ലാതെ ഭാര്യ അയാളോട് സംസാരിക്കുന്നില്ല.
തന്റെ ഭാര്യ ഒന്ന് ഇത് പോലെ ആയിരുന്നെങ്കില്‍, അല്ലെങ്കില്‍ ഇതിന്റെ നൂറിലൊന്നെങ്കിലും ആയിരുന്നെങ്കില്‍....
സമയം ഒത്തു വന്നപ്പോള്‍ കൂട്ടുകാരനെ വിളിച്ചു തന്‍റെ സങ്കടാവസ്ഥ ബോധ്യപ്പെടുത്തി. ഭാര്യ തന്നെ ഭരിക്കുന്നു. തൊട്ടതിനും പിടിച്ചതിനും എന്നെ ചീത്ത വിളിക്കുന്നു. തല്ലുന്നില്ലെന്നു മാത്രം. വേണ്ടി വന്നാല്‍ ഇനി അവള്‍ അതിനും മടിക്കില്ല എന്ന ആശങ്ക കൂടി അയാള്‍ പങ്കുവെച്ചു.
നിന്നോട് നിന്റെ ഭാര്യ ഇത്ര ഭവ്യത കാണിക്കാന്‍ എന്താ നീ ചെയ്തത്? ആ സൂത്രം എനിക്കും പ്രയോഗിക്കണം.
"ആദ്യരാത്രിയില്‍ മുറിയില്‍ കയറിവന്ന പൂച്ചയെ ഞാന്‍ കാലു കൊണ്ട് ഒന്ന് തൊഴിച്ചതാണ്. ചാവാറായതും രോഗം പിടിച്ചതുമായ പൂച്ച ആയത് കൊണ്ട് തൊഴി കൊള്ളേണ്ട താമസം പൂച്ച അന്ത്യശ്വാസം വലിച്ചു. അത് കഴിഞ്ഞതില്‍ പിന്നെ അവള്‍ക്ക് എന്നെ വല്ലാതെ പേടിയാണ്."
കൂട്ടുകാരന്റെ കഥ കേട്ടയുടന്‍ ചാവാറായ പൂച്ചയെ അയാള്‍ സംഘടിപ്പിച്ചു ഭാര്യ കാണാതെ മുറിയില്‍ കൊണ്ട് വന്നു. രാത്രി ഭാര്യ മുറിയില്‍ പ്രവേശിച്ചയുടന്‍ ഭാര്യ കാണ്‍കെ കാലു കൊണ്ട് പൂച്ചയെ ആഞ്ഞു ചവിട്ടി.
പൂച്ച മയ്യത്തായി എന്ന് മാത്രമല്ല
ഭാര്യ കോപത്തോടെ ആജ്ഞാപിക്കുകയും ചെയ്തു " ദെ, മനുഷ്യാ വേഗം അതിനെ ദൂരെ എവിടെയെങ്കിലും കളഞ്ഞിട്ടു വന്നു കിടന്നാല്‍ മതി, ഇല്ലെങ്കില്‍ നിങ്ങള്‍ വിവരം അറിയും."
അപ്പൊ പറഞ്ഞു വന്നത് ഇത്രേയുള്ളൂ...
പൂച്ചയെ ചവിട്ടുന്നത് ആദ്യ രാത്രി തന്നെ വേണം...
വൈകി പോയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല....

Comments