ഹലോ കാര്‍ഡ് കഥ പറയുന്നു

നിങ്ങൾ U A E യിൽ ആണോ?  "ഹലോ വോയിപ്പ് കാർഡ്‌" ഒരെണ്ണം വാങ്ങിക്കൂ...
എന്നിട്ട് 80043556 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കൂ. അപ്പോൾ നിങ്ങൾക്ക്; " ഹലോ ഇന്റർനാഷണൽ കോളിംഗ് കാർഡിലേക്ക് സ്വാഗതം. ഹിന്ദിയിൽ തുടരാൻ 1 അമർത്തുക. ഇംഗ്ലീഷിനായി രണ്ട് അമർത്തുക. കാൾ ചെയ്യുന്നതിനായി കാർഡിന്റെ പിന്നിൽ കാണുന്ന 15 അക്ക രഹസ്യ പിൻനമ്പർ ഡയൽ ചെയ്ത ശേഷം # അമർത്തുക." എന്ന കിളിനാദം കേൾക്കാം. .
ഇപ്പെണ്ണ്‍ പറഞ്ഞതു കേട്ട് കുത്തിപ്പിടിച്ച് 15 അക്ക നമ്പർ ഡയൽ ചെയ്തു നോക്കു .
001644400445313 #
ഉടൻ ലവളു പറയും: "നിങ്ങൾ ഡയൽ ചെയ്ത നമ്പർ ശരിയല്ല. ദയവായി കാർഡിന്റെ പിന്നിൽ കാണുന്ന 15 അക്ക രഹസ്യ പിൻനമ്പർ ഡയൽ ചെയ്ത ശേഷം # അമർത്തുക."
( ഞാൻ ഡയൽ ചെയ്ത നമ്പർ ശരിയാണെന്ന് ഇവളോട്‌ എങ്ങനെ പറഞ്ഞു മനസ്സിലാക്കും)
ഗത്യന്തരമില്ലാതെ നമ്മൾ വീണ്ടും നമ്പർ ഡയൽ ചെയ്യണം.
001644400445313#
രക്ഷയില്ല. വീണ്ടും ലവളു പറയും: "നിങ്ങൾ ഡയൽ ചെയ്ത നമ്പർ ശരിയല്ല. ദയവായി കാർഡിന്റെ പിന്നിൽ കാണുന്ന 15 അക്ക പിൻനമ്പർ ഡയൽ ചെയ്ത ശേഷം # അമർത്തുക."
സഹികെട്ട് കാൾ കട്ട് ചെയ്തിട്ട് വീണ്ടും ആദ്യം മുതൽ വിളിക്കും.
80043556
അവരു പിന്നെയും പ്രസംഗം തുടങ്ങും: " ഹലോ ഇന്റർനാഷണൽ കോളിംഗ് കാർഡിലേക്ക് സ്വാഗതം. ഹിന്ദിയിൽ തുടരാൻ 1 അമർത്തുക. ഇംഗ്ലീഷിനായി രണ്ട് അമർത്തുക. കാൾ ചെയ്യുന്നതിനായി കാർഡിന്റെ പിന്നിൽ കാണുന്ന 15 അക്ക രഹസ്യ പിൻനമ്പർ ഡയൽ ചെയ്ത ശേഷം # അമർത്തുക."
(ചെയ്തല്ലേ പറ്റു.. പണം മുടക്കിപ്പോയില്ലേ)
001644400445313#
"താങ്കളുടെ ബാലൻസ് 30 ദിർഹമാണ്, ഈ കാർഡിന്റെ കാലാവധി 30 ദിവസമാകുന്നു. ദയവായി ഇന്റർനാഷണൽ നമ്പർ ഡയൽ ചെയ്ത ശേഷം # അമർത്തുക." ഹാവൂ രക്ഷപ്പെട്ടു..!! വേഗം നാട്ടിലേക്കുള്ള നമ്പര്‍ അടിക്കുക..
00919447XXXXXX #
"നിങ്ങൾ ഡയൽ ചെയ്ത ഇന്റർനാഷണൽ കോഡ് തെറ്റാണ്. നിങ്ങൾ ഇന്ത്യയിലേക്കാണ് വിളിക്കുന്നതെങ്കിൽ 0091 എന്ന് ഡയൽ ചെയ്ത ശേഷം ഫോണ്‍ നമ്പർ ഡയൽ ചെയ്ത് # അമർത്തുക".
("കണ്ണു തുറന്നു നോക്കെടി പെണ്ണെ". ആര് കേൾക്കാൻ.)
വീണ്ടും
00919447XXXXXX #
"നിങ്ങൾ ഡയൽ ചെയ്ത ഇന്റർനാഷണൽ കോഡ് തെറ്റാണ്. നിങ്ങൾ ഇന്ത്യയിലേക്കാണ് വിളിക്കുന്നതെങ്കിൽ 0091 എന്ന് ഡയൽ ചെയ്ത ശേഷം ഫോണ്‍ നമ്പർ ഡയൽ ചെയ്ത് # അമർത്തുക".
(ദേ പിന്നേം .. ഈശ്വരാ ക്ഷമ തരണേ)
00919447XXXXXX #
"നിങ്ങൾ ഡയൽ ചെയ്ത ഇന്റർനാഷണൽ കോഡ് തെറ്റാണ്. നിങ്ങൾ ഇന്ത്യയിലേക്കാണ് വിളിക്കുന്നതെങ്കിൽ 0091 എന്ന് ഡയൽ ചെയ്ത ശേഷം ഫോണ്‍ നമ്പർ ഡയൽ ചെയ്ത് # അമർത്തുക".
(നാശം.@@@@ കാൾ ഡിസ്കണക്റ്റ്)
വീണ്ടും...........
80043556
" ഹലോ ഇന്റർനാഷണൽ കോളിംഗ് കാർഡിലേക്ക് സ്വാഗതം. ഹിന്ദിയിൽ തുടരാൻ 1 അമർത്തുക. ഇംഗ്ലീഷിനായി രണ്ട് അമർത്തുക. കാൾ ചെയ്യുന്നതിനായി കാർഡിന്റെ പിന്നിൽ കാണുന്ന 15 അക്ക രഹസ്യ പിൻനമ്പർ ഡയൽ ചെയ്ത ശേഷം # അമർത്തുക."
001644400445313#
"താങ്കളുടെ ബാലൻസ് 30 ദിർഹമാണ്, ഈ കാർഡിന്റെ കാലാവധി 30 ദിവസമാകുന്നു. ദയവായി ഇന്റർനാഷണൽ നമ്പർ ഡയൽ ചെയ്ത ശേഷം # അമർത്തുക."
00919447XXXXXX #
"ഈ കോളിലേക്കുള്ള സമയപരിധി 3 മണിക്കുർ ആകുന്നു" ............
(എന്റമ്മോ കിട്ടി...!!!! അൽപ്പ സമയം നിശബ്ദത)
കി,,,,,,,കി,,,,,,, കി,,,,,,,കി,,,,,,,,,കി,,,,,,,
"ഈ റൂട്ടിലേക്കുള്ള എല്ലാ ലൈനുകളും ബിസ്സിയാണ് ദയവായി അൽപ്പസമയം കഴിഞ്ഞ് വീണ്ടും വിളിക്കുക."

ഞാനെന്റെ കാർഡ് പിച്ചിച്ചീന്തി നിലത്തിട്ട് ചവിട്ടി അരച്ചു കളഞ്ഞു....
ഹല്ല പിന്നെ!!!!

Comments