ശശി ഫേസ് ബുക്കില്‍ പോസ്റ്റ് ഇടുന്നു ..
ഒന്നാമത്തെ മുതലാളി വരുന്നു ....
പോസ്റ്റ് കാണുന്നു പുച്ഛം വാരി വിതറുന്നു ...
പോകുന്നു ..
.
രണ്ടാമത്തെ മുതലാളി വരുന്നു ....
ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ എന്ന വിചാരത്തില്‍
പോസ്റ്റ് കാണുന്നു പുച്ഛം വാരി വിതറുന്നു ...
പോകുന്നു ..
.
മൂന്നാമത്തെ മുതലാളി വരുന്നു ....
പോസ്റ്റ് കാണുന്നു
ഇവന് ലൈക് കൂടുന്നു ഇവനെ അങ്ങനെ
വെറുതെ വിട്ടാല്‍ ഞാന്‍ ചൊറിയും കുത്തി ഇരിക്കണം
ഇവനെ നാല് ഫെക്കുകളെ കൊണ്ട് തെറി
വിളിപ്പിക്കണം ...
.
നാലാമത്തെ മുതലാളി പോസ്റ്റ് കാണുന്നു ....
പോസ്റ്റില്‍ ഇളിച്ചു കാണിക്കുന്നു .. എന്നിട്ട് മനസ്സില്‍
വിചാരിക്കുന്നു
ഹെന്ത് ഇവന്‍ എന്നേക്കാള്‍ നന്നായി എഴുതുന്നോ :o
ഇവനെ എങ്ങനെ എങ്കിലും ഒതുക്കണം :/
.
.
ശശി മനോ വിഷമത്തില്‍ ഒരു ഫെക് അകൌണ്ട്
എടുക്കുന്നു ...
മീന്‍കാരി ചേച്ചിയുടെ ഫോട്ടോ ഇടുന്നു ..
ആദ്യത്തെ പോസ്റ്റ് ഇടുന്നു ...
ആമ്മയും മുയലിന്ടെയും കഥ പറയുന്നു ..
.
ഒന്നാമത്തെ മുതലാളി പോസ്റ്റ് കാണുന്നു ...
കംമെന്ട്ടില്‍ ...
വാവ് എന്ത് ഒന്നാംതരം കഥ ...
ആ മുയലിണ്ടേ അഹങ്കാരം കുറഞ്ഞത് ആണ്
ഇ കഥയുടെ ഹൈലൈറ്റ് ..
.
രണ്ടാമത്തെ മുതലാളി പോസ്റ്റ് കാണുന്നു ..
ലൈക്ക് അടിക്കുന്നു ...
ഒരു ഹാര്‍ട്ട് ചിന്ഹം കൊടുക്കുന്നു ..
ചാറ്റില്‍ ചെലുന്നു ..
ചില അക്ഷര തെറ്റുകള്‍ ഉണ്ട് തിരുത്തണം കേട്ടോ
കുട്ടാ ..
സമയം കിട്ടുപ്പോള്‍ ലോഡ്ജില്‍ റൂം എടുത്തു
നിനക്ക് നന്നായി മലയാളം എഴുതാനും വായിക്കാനും
പഠിപ്പിച്ചു തരാം ..
.
മൂന്നാമത്തെ മുതലാളി പോസ്റ്റ് കാണുന്നു ...
ലൈക് അടിക്കുന്നു ..
ഹാര്‍ട്ട് ചിന്ഹം കൂട്ടത്തില്‍ ഒരു ചുംബനവും കൊടുക്കുന്നു ...
എന്നിട്ട് ചാറ്റില്‍ ചെല്ലുന്നു ..
ചക്കരെ നീ നന്നായി എഴുതുന്നല്ലോ നിനക്ക്
പുസ്തകം ഇറക്കി കൂടെ ?
ഞാന്‍ അതിനു സഹായിക്കാം ...
.
നാലാമത്തെ മുതലാളി പോസ്റ്റ് കാണുന്നു ...
ലൈക്ക് അടിക്കുന്നു ..
എന്ത് നല്ല എഴുത്ത് ...
നിങ്ങളും വായിക്കു കൂട്ടുക്കാരെ എന്ന് പറഞ്ഞു
ഷേര്‍ ചെയുന്നു ...
അയാളും ചാറ്റില്‍ ചെലുന്നു ...
എന്ത് മനോഹരമായ എഴുത്ത് ...
നിനക്ക് ഒരു സമ്മാനം തരട്ടെ ..
മുത്തെ നിന്ടെ അളവ് എത്രയാ ..
നിനക്ക് ഒരു അരഞ്ഞാണം പണിതു തരട്ടെ .. ...
..
..
നോട്ട് ; ഇതിലെ ശശി എന്നെ പോലെ ഉള്ളവര്‍ ആണ്
Courtesy: ejo johnsen
Comments