ഈ ശിശുദിനത്തില്‍ ഞാനൊന്ന് തിരികെ പോയ് വരാം,
മഞ്ഞുമലകള്‍ പോലെ ഓര്‍മ്മകള്‍ ഉറങ്ങും താഴ്വരയിലേക്ക്...
അരയില്‍ തോര്‍ത്ത് മുണ്ട് മുറുക്കിക്കെട്ടി ഉയരം കുറച്ചു,
ടൂര്‍ണമെന്റുകളില്‍ കളിച്ചു നടന്നിരുന്ന കൌമാരത്തിലേക്ക്...
മഴക്കാലത്ത് കടല്‍ പോലെ വെള്ളം കെട്ടി നില്‍ക്കുന്ന,
കുണ്ടൂര്‍ പാടത്ത് വാഴ കൊണ്ട് ചങ്ങാടമുണ്ടാക്കി,
അക്കരെ തുഴഞ്ഞിരുന്ന കുട്ടിക്കാലത്തേക്ക്..
കാറ്റിനോട് തെറ്റിപ്പിരിഞ്ഞ് പറന്നിറങ്ങിയ,
അപ്പൂപ്പന്‍താടിയെ പിടിക്കാന്‍ മത്സരിച്ചോടിയ ബാല്യത്തിലേക്ക്..
തിരികെയോന്നു പോകുവാന്‍ വെറുതെ കുറെ ആശിച്ചിടുന്നു ഞാന്‍.
ശിശുദിനാശംസകള്‍!

Comments