ഒരിത്തിരി നേരം ഞാനെന്റെ ഓര്‍മകളെ കഴിഞ്ഞു പോയൊരു നൊമ്പരക്കാലത്തേക്ക് കെട്ടഴിച്ചു വിടട്ടെ.....
ഇന്ന് കാണാത്ത പൂമ്പാറ്റകളുടെയും, തുമ്പികളുടെയും പിറകില്‍ പതുങ്ങി ചെന്ന് കൈകള്‍ക്കുള്ളിലാക്കുന്ന കാലത്തേക്ക്...
മഴചാറല്‍ മേനിയാകെ വിറപ്പിച്ച് മണ്‍തറയില്‍ കളിമണ്‍ചുവരുകള്‍ക്കുള്ളില്‍ ഉറങ്ങിയിരുന്ന ഓടു മേഞ്ഞ കുടിലിലേക്ക്....
പറമ്പിനപ്പുറത്തു നിന്നും ഒളിച്ചു കളിയും, കാല്‍പന്തും കളിച്ച് ചങ്ങാതിമാര്‍ ആവേശം കൊള്ളുമ്പോള്‍ ഞാനും എന്റെ കൂടെപ്പിറപ്പുകളും ചങ്ങലപൂട്ട് കാലിലണിയിച്ചതു പോലുള്ള ഉപ്പയുടെ നിയന്ത്രണാധികാരത്താല്‍, പകച്ചു പൊള്ളപ്പെട്ടിരുന്ന മനവുമായി കുരുമുളക് തൈ പടര്‍ന്നു കേറിയ സീമക്കൊന്ന മരത്തിന്റെ കൊമ്പില്‍ പിടിച്ച് ആര്‍ത്തിയോടെ നോക്കിയിരുന്ന ആ കാലത്തേക്ക്......!
സൗഹൃദമെെന്തന്നറിയിച്ചു തന്ന കൊച്ചു കളിക്കൂട്ടുകാരിയുടെ നനുത്ത കാലത്തേക്ക്.....
അരയില്‍ തോര്‍ത്ത് മുണ്ട് മുറുക്കിക്കെട്ടി ഉയരം കുറച്ചു ടൂര്‍ണമെന്റുകളില്‍ കളിച്ചു നടന്നിരുന്ന കൌമാരത്തിലേക്ക്...
മഴക്കാലത്ത് കടല്‍ പോലെ വെള്ളം നില്‍ക്കുന്ന കുണ്ടൂര്‍ പാടത്ത് വാഴ കൊണ്ട് ചങ്ങാടമുണ്ടാക്കി അക്കരെ തുഴഞ്ഞിരുന്ന കുട്ടിക്കാലത്തേക്ക്...
മഴയെത്ര പെയ്തിട്ടും ഓര്‍മകളുടെ കനല്‍ കെടുന്നില്ല......
ഓര്‍മകളെ ഒരു കടലാസു തോണിയാക്കി മഴയിലേക്ക് ഒഴുക്കി വിടാം....
ഏതെങ്കിലും ആഴങ്ങളില്‍ വീണു പൊലിയട്ടെ........ !

Comments