"മരണം എത്തുന്ന നേരത്ത് എന്‍റെ പ്രണയമേ നീ എന്‍റെ അരികിലായ് ഇരിക്കുക ....!
എന്‍റെ വിരലുകള്‍ കൊണ്ട് നിന്നെ തലോടാന്‍ ...!
അവസാനമായ് എന്‍റെ ഉള്ളിലേക്ക് എത്തുന്ന ശ്വാസത്തിലും നിന്‍റെ ഗന്ധം ഉണ്ടാകുവാന്‍ ....!
ഇനി ഒരിക്കലും തുറക്കാത്ത എന്‍റെ കണ്ണുകളില്‍ നിന്‍റെ രൂപം നിറഞ്ഞു നില്‍ക്കുവാന്‍..!
ഇനി ഒരു ശബ്ദവും കേള്‍ക്കാത്ത എന്‍റെ കാതുകള്‍ നിന്‍റെ ശബ്ദം മാത്രം കേള്‍ക്കുവാന്‍ ...!
പല ഓര്‍മ്മകളും അറിവും നിറഞ്ഞു നിന്ന എന്‍റെ തലച്ചോറില്‍ നിന്‍റെ ഓര്‍മ്മകള്‍ മാത്രം നിറയ്ക്കുവാന്‍ ....!
നീ ചുംബിച്ചപ്പോള്‍ മുറിഞ്ഞ എന്‍റെ ചുണ്ടുകളിലെ മുറിവുകള്‍ നിന്‍റെ നാമം ഉരുവിടുമ്പോള്‍ കൂടുവാന്‍ ...!
നിന്നോടൊപ്പം നടന്ന വഴികള്‍ ഓര്‍ത്ത് എന്‍റെ കാലുകള്‍ വീണ്ടും തണുക്കുവാന്‍ ...!
അതൊക്കെ മാത്രം മതി ആ ഓര്‍മ്മകള്‍ മാത്രം മതി ...
എന്‍റെ ഉടല്‍ മൂടിയ മണ്ണില്‍ നിന്നും എനിക്ക് വീണ്ടും ഒരു പുല്‍ക്കൊടിയായി പുനര്‍ജനിക്കാന്‍ ....!!
Comments