ഒരു അമ്മ മകന് കത്ത് അയക്കുന്നു ...
...
പ്രിയപ്പെട്ട ആരോണ്‍
നിനക്ക് 13 വയസ്സു മാത്രമേ പ്രായമുള്ളുവെന്നും
ഞാന്‍ നിന്റെ രക്ഷിതാവാണെന്നും നീ മറന്നു
പോയെന്ന് തോന്നുന്നു. നിന്നെ നിയന്ത്രിക്കുന്നത്
നിനക്ക് ഇഷ്ടമാകുന്നില്ല. ..........
.
സ്വാശ്രയത്വം പഠിക്കേണ്ട സമയമാണിതെന്ന്
ഞാന്‍ വിചാരിക്കുന്നു.
.
നിനക്ക് സ്വന്തമായി വരുമാനമുണ്ടെന്ന് പറഞ്ഞല്ലോ. ഇതുവരെ ഞാന്‍ നിനക്കായി വാങ്ങിയതെല്ലാം ഇനി നിനക്ക് പണം നല്‍കി തിരികെ വാങ്ങാം. ലൈറ്റ്, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉപയോഗിക്കണമെങ്കില്‍
പണം നല്‍കണം....
.
വാടക – 430 ഡോളര്‍
വൈദ്യുതി – 116 ഡോളര്‍
ഇന്റര്‍നെറ്റ് – 21 ഡോളര്‍
ഭക്ഷണം – 150 ഡോളര്‍...
.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മുറി അടിച്ചുവാരി വൃത്തിയാക്കണം. ആഴ്ചയിലൊരിക്കല്‍ ടോയ്‌ലറ്റ് വൃത്തിയാക്കണം. ഭക്ഷണം സ്വന്തമായി ഉണ്ടാക്കുകയും അടുക്കള വൃത്തിയാക്കി
വെയ്ക്കുകയും ചെയ്യണം. ...
.
ഇക്കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ നിനക്ക് സാധിച്ചില്ലെങ്കില്‍, ഞാന്‍ ഈ ജോലികള്‍
ചെയ്യേണ്ടി വരും. ...
അപ്പോള്‍ ഒരു ദിവസം 30 ഡോളര്‍
എന്ന നിരക്കില്‍ എനിക്ക് നല്‍കേണ്ടി വരും...
.
റൂംമേറ്റ് എന്ന നിലയിലല്ലാതെ എന്റെ മകനായി
തുടരാന്‍ സാധിക്കുമെങ്കില്‍ മേല്‍പ്പറഞ്ഞ
കാര്യങ്ങളില്‍ വിട്ടുവീഴ്ചയാകാം.
സ്‌നേഹത്തോടെ
അമ്മ ..................
.
ഞാന്‍ ഇന്നു കണ്ട ഒരു പോസ്റ്റ് ആണ് ഇത് ...
സംഭവം അമേരിക്കയില്‍ ആണ് ....
കേരളത്തിലെ മാതാപിതാക്കള്‍ ഇതു പോലെ
ആയിരുന്നു എങ്കില്‍ നമ്മുടെ നാട്
പണ്ടേ നന്നായേനെ ..
മാതാപിതാക്കളെ ബഹുമാനിക്കാന്‍ പഠിച്ചേനെ
Comments