ഇന്നും നിൻ ഒർമ്മകളിൽ...
എൻ സ്വരം നിൻ കാതിൽ അലയടിക്കുന്നുവെങ്കിൽ..
എൻ മൌനം നിന്നെ ഭയപ്പെടുത്തുന്നുവെങ്കിൽ...
എൻ നർമ്മമിന്നും നിന്നെ ചിരിപ്പിക്കുന്നുവെങ്കിൽ...
എൻ ശ്വാസം നിന്നെ അലോസരപ്പെടുത്തുന്നുവെങ്കിൽ..
എൻ ഓർമ്മകൾ നിന്നെ വെട്ടയാടുന്നുവെങ്കിൽ...
സഖീ നീ ഒന്നറിയുക...
ഇന്നും നീ എന്നെ സ്നേഹിക്കുന്നുവെന്ന്...
നിന്നൊപ്പം മണിയറ പങ്കിടാനില്ല എന്റ പ്രണയം...
നീ എനിക്ക് സ്വന്തമല്ലെന്നറിഞ്ഞ നിമിഷത്തില്‍ തന്നെ അത് മരിച്ചു പോയതറിഞ്ഞിരുന്നില്ലേ...
എൻ മണ്ണറയും ഞാൻ
തനിച്ചു പങ്കിടണമല്ലൊ സഖീ....
Comments