കോഴീ
നീയെത്ര ഭാഗ്യവതി/വാന്‍ ,
നിന്‍റെ ഇണചേരല്‍ മാത്രം
ഇന്‍ജെക്ഷനിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല
[നീ പറന്നടിക്കുകയല്ലേ പിന്നെങ്ങനാ ]
നീ നിന്‍റെ പെണ്ണുങ്ങളെ ഓടിച്ചിട്ട്
പരസ്യമായി ബലാല്‍സംഗം ചെയ്യുമ്പോള്‍
ഞങ്ങടെ ഒറിജിനല്‍ പോലീസോ,
സദാചാര പോലീസോ
മനുഷ്യാവകാശ പ്രവര്‍ത്തകരോ,ഫെമിനിസ്റ്റുകളോ
മതപ്പൂത്താങ്കീരികളോ കണ്ണുരുട്ടാറില്ല
[നിന്‍റെ പെണ്ണുങ്ങള്‍ പൊട്ടിപ്പോയ
കന്യാചര്‍മ്മവുമായി ചാരിത്ര്യം പോയേ
എന്ന് വിലപിക്കാറുമില്ലല്ലോ]
നീ പ്രസവിക്കുന്ന മുട്ടക്കുഞ്ഞുങ്ങളെ ഞങ്ങള്‍
ബുള്‍സൈയും ഒമ്ലെറ്റുകളും
ആക്കി ഞങ്ങടെ തടികേടാക്കുമ്പോള്‍
ഭ്രൂണഹത്യക്ക് ഒരു കോടതിയും കേസെടുക്കാറില്ല
[നീയും നിന്‍റെ പെണ്ണുങ്ങളും കരയാറുണ്ടോ ആവോ !]
കടമ്മനിട്ട നിന്നെക്കുറിച്ചെഴുതിയ
കവിതവായിച്ച് നിനക്ക് ചങ്ക് കഴക്കേണ്ടി വന്നില്ല
[നിന്‍റെ കോഴിവസന്തക്ക് ഞങ്ങള്‍ക്കിന്നുവരെ
ഒരു മരുന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല]
തമിഴന്മാര്‍ കുത്തിവച്ചുണ്ടാക്കുന്ന
ഇറച്ചിക്കോഴികള്‍ ഉള്ളതുകൊണ്ട്
എല്ല് കൂടുതലുള്ള നിന്നെ ഞങ്ങളിപ്പോള്‍ പൊരിക്കാറില്ല
[കാമം പൊത്തിപ്പിടിച്ചു നടക്കുന്ന ഞങ്ങടെ മുന്നില്‍ വച്ച്
നാണവും മാനവുമില്ലാതെ സംഭോഗിക്കുന്ന നിനക്ക്
അല്ലെങ്കിലും ഒരെല്ല് കൂടുതലാണല്ലോ !]
എന്നാലുമെന്റെ നാടന്‍ കോഴീ
നിന്നെപ്പോലെ സര്‍വതന്ത്രസ്വതന്ത്രനാ/യായി
പ്രണയിച്ചും ഭോഗിച്ചും,
അതിര്‍ത്തികള്‍ നോക്കാതെ വിഹരിച്ചും കൊതിതീര്‍ന്നവര്‍
ഈ സുന്ദരഭൂമിയില്‍ വേറെയുണ്ടോ !
കടപ്പാട്:മണി സാരംഗ്
Comments