ഒരു പിഞ്ചു കുഞ്ഞിൻ ഹൃദയമിടിപ്പോടെ,
നീ തന്ന മയിൽപ്പീലി ഞാൻ എന്നും നോക്കാറുണ്ട്...
നിൻ കരിവളപ്പൊട്ട് സൂക്ഷിച്ച പളുങ്ക് പാത്രം ഇന്നുമെൻ കൂടെയുണ്ട്..
നീ സമ്മാനിച്ച ഒരു കുന്ന് മഞ്ചാടിക്കുരു
നിന്നെപ്പറ്റിയെന്നോടെന്നും മാന്ത്രിക്കാറുണ്ട്...
നിൻ പുഞ്ചിരി തൂകും
പൂമുഖം ഇന്നുമെൻ ഡയറിത്താളിലെ
തിളങ്ങും ചന്ദ്രികയാണ്..
എല്ലാം എന്നെ വീണ്ടും വീണ്ടും നിൻ വിരഹത്തിൻ വേദനയറിയിക്കുന്നു...!
Comments