മുജീബേ ഇന്ന് ഉച്ചകഞ്ഞി ഇല്ലാട്ടോ ...
കാലത്ത് സ്കൂളില്‍ വന്നപ്പോള്‍ കൂട്ടുക്കാരന്‍
വിനു പറഞ്ഞു ...
ഞാന്‍ അറിഞ്ഞില്ല
അവനു ഞാന്‍ മറുപടി കൊടുത്തു ..
വിനു : ഇന്നലെ ക്ലാസില്‍ ടീച്ചര്‍ പറഞ്ഞിരുന്നു...
നീ ഇന്നലെ വന്നില്ലല്ലോ..
മുജീബ് : ഇന്നലെ വരാന്‍ പറ്റിയില്ല
.
ആകെ വീട്ടിലേക്കു തിരിച്ചു പോകാന്‍ ബസ് കാശ് ഇരുപതു പൈസ മാത്രം
ആണ് പോക്കറ്റില്‍ ഉള്ളത് ...
പെങ്ങള്‍ക്കും ഉച്ചക്ക് എന്തേലും കൊടുക്കണ്ടേ
അവള്‍ക്കും വിശക്കില്ലേ ?
രാത്രിയില്‍ പലപ്പോഴും പട്ടിണി ആയിരിക്കും ..
രാത്രി ഭക്ഷണം കിട്ടിയാല്‍ തന്നെ വയറു നിറക്കാന്‍
ഒന്നും തികയില്ല ...
അത് കൊണ്ട് തന്നെ ഉച്ചക്ക് സ്കൂളില്‍
കിട്ടുന്ന കഞ്ഞിയും ചെറു പയറും അമൃത്
ആയിരുന്നു ഞങ്ങള്‍ക്ക് ...
അതും കൂടി ഇന്ന് ഇല്ല ...
ഉച്ച വരെ എന്റെ മനസ്സില്‍ അതായിരുന്നു ...
.
ഉച്ച ബെല്‍ അടിച്ചു ...
ക്ലാസിലെ എല്ലാവരും കൈ കഴുകി ചോറ്റുപാത്രം
എടുത്തു ...
ഞാന്‍ പതുകെ പുറത്തു ഇറങ്ങി ...
എന്റെ വിശപ്പിനേക്കാള്‍ പെങ്ങളുടെ വിശപ്പ്
ഓര്‍ത്തു ആയിരുന്നു എന്റെ ആശങ്ക ...
.
അപ്പൊ പുറകില്‍ നിന്നും ഒരു വിളി ..
മുജീബേ...
വിനു ആണ് വിളിച്ചത് ...
എന്താ വിനു ...
വിനു : നീ ഇങ്ങു വന്നെ ....
ഞാന്‍ അവന്ടെ അടുത്തേക്ക് പോയി ...
.
ക്ലാസില്‍ കയറിയതും അവന്‍ പറഞ്ഞു
ഡാ നീ വാ നമുക്ക് ചോറ് പങ്കു വെക്കാം ..
വേണ്ട വിനു എനിക്ക് വിശപ്പില്ലാ
ഞാന്‍ അവന്ടെ കണ്ണില്‍ നോക്കാതെ കള്ളം പറഞ്ഞു ..
നീ കഴിച്ചില്ല എങ്കില്‍ ഞാനും കഴിക്കില്ല ..
അവന്‍ വാശി പിടിച്ചു ...
.
അവന്ടെ ചോറ്റുപാത്രതിന്ടെ
മൂടി എടുത്തു അതില്‍ പകുതി ചോറും
മുട്ട വറുത്തതില്‍ പകുതി മുറിച്ചു അതും
ആയി എനിക്ക് നേരെ നീട്ടി ....
അത് കണ്ടിട്ട് സലീം അവന്ടെ ചോറ്റുപാത്രത്തില്‍
നിന്നും നെയ്‌ചോറ് എനിക്ക് നീട്ടി ...
ശരിക്കും പറഞ്ഞാല്‍ മൂന്നു നാല് കൂട്ടുകാര്‍
കറിയും ചോറും ഒക്കെ എനിക്ക് തന്നു ...
മുട്ട , മീന്‍ , ചീര തോരന്‍ , പരിപ്പ് കറി
സാധ ചോറ് നെയ് ചോറ് എന്ന് വേണ്ട
എന്റെ മുന്നില്‍ ഒരു സദ്യ തന്നെ കൂട്ടുകാര്‍
വിളമ്പി ...
ഇതു കണ്ടപ്പോ ഞാന്‍ വിനുവിനോട് പറഞ്ഞു
ഡാ എന്റെ പെങ്ങളും ഒന്നും കഴിച്ചു കാണില്ല
ഇതു മൊത്തം എനിക്ക് കഴിക്കാന്‍ ആവില്ല ..
അവളെയും വിളിച്ചോണ്ട് വരാം ...
ശരി നീ പോയി അവളെ വിളിച്ചോണ്ട് വാ
എന്നിട്ട് നമുക്ക് ഒരുമിച്ചു ഇരുന്നു കഴിക്കാം ...
.
ഞാന്‍ പെങ്ങളുടെ ക്ലാസിലേക്ക് ഓടി ..
അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ...
അവളുടെ മുന്നിലും ചോറും കറിയും എല്ലാം
കൂട്ടുകാര്‍ കൊടുത്തിരിക്കുന്നു അവള്‍ക്കു
കഴിക്കാന്‍ ..
എന്നെ കണ്ടതും അവള്‍ ഓടി വന്നു ...
ഇക്കാ.. ഇന്ന് ഉച്ച കഞ്ഞി ഇല്ല ...
അത് കൊണ്ട് കൂട്ടുകാര്‍ എനിക്ക് അവരുടെ
ഭക്ഷണത്തില്‍ കുറച്ചു വിളമ്പി തന്നു ..
ഇക്കയും വാ നമുക്ക് ഒരുമിച്ചു കഴിക്കാം ..
വേണ്ട നീ കഴിച്ചോ എന്റെ കൂട്ടുകാര്‍
എനിക്കും ഇതു പോലെ ഭക്ഷണം തന്നിട്ടുണ്ട്
നിന്നെ കൊണ്ട് പോകാന്‍ വന്നതാ ഞാന്‍ ..
ഇനി വേണ്ട നീ ഇവിടെ ഇരുന്നു കഴിച്ചോ ..
അവള്‍ ഇതു കേട്ടതും കൂട്ടുകാരുടെ
അടുത്തേക്ക് പോയി ..
.
ഞാന്‍ തിരിച്ചു എന്റെ ക്ലാസിലേക്ക് പോയപ്പോള്‍
കൂട്ടുകാര്‍ എനിക്ക് വേണ്ടി ഭക്ഷണം കഴിക്കാതെ
കാത്തിരിക്കുന്നു ..
.
.
കൂട്ടുകാരുടെ സ്നേഹം അവിടെയും
ഇവിടെയും എവിടെയും ഒരുപോലെ ആണ് ...
അവിടെ ജാതിയും ഇല്ല മതവും ഇല്ല
പശുവും പോത്തും ഒന്നും ഇല്ല ...
മനുഷ്യ സ്നേഹം മാത്രമേ ഉള്ളു ...
.
.
ജനിച്ചു വീഴുമ്പോള്‍ തന്നെ കൂട്ടുകാര്‍ ഉണ്ടാവില്ല
സ്കൂള്‍ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍
ആണ് കൂടുതല്‍ കൂട്ടുകാര്‍ ഉണ്ടാകുന്നത് ..
അവര്‍ക്ക് ഇഷ്ട്ടം ഉള്ളത് കഴിച്ചു മറ്റുളവര്‍ക്ക്
പങ്കു വച്ച് വളരട്ടെ ....
.
.
അതിനു ഇടയില്‍ പശു, പോത്ത് , പട്ടി എന്നൊക്കെ
പറഞ്ഞു ദയവായി അവരുടെ മനസ്സില്‍ വിഷം കലര്‍ത്തരുത് ...

Comments