ഏകാന്തമായ രാത്രികളില്‍
വേര്‍പാടിന്‍റെ വേദന മനസ്സില്‍ നിറച്ച്
തനിയെ കിടക്കുമ്പോള്‍.........!!!
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍
മിഴികളെ ഈറനണിയിക്കുമ്പോള്‍.......!!!
തുറന്നിട്ട ജാലക വാതിലിനുമപ്പുറത്തെ
ഇരുട്ടിലേക്ക് മിഴികള്‍ എന്തിനോ വേണ്ടി
തിരയുകയായിരിക്കും.........!!!
മിഴികള്‍ക്കു മുന്നില്‍ തെളിയാതെ
ഒരു മൃദു സംഗീതമുതിര്‍ത്തു കൊണ്ട്
ജാലകവാതിലിനിടയിലൂടെ നേര്‍ത്ത
തെന്നലിനോടൊപ്പം കടന്നു വന്നു നീ..
എന്‍റെ മുഖത്ത് നനവു പടര്‍ത്തുമ്പോള്‍...!!
എരിഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകള്‍ക്കു മീതെ
പെയ്തു വീഴുന്ന നിന്‍റെ സാമീപ്യം
ഉഷ്ണം നിറഞ്ഞ എന്‍റെ ചിന്തകളില്‍
ഒരു കുളിർ കാറ്റായ് നിറയുമ്പോള്‍ .....!!
നിന്നോടലിഞ്ഞു ചേരാന്‍ ഞാനും
വെറുതെ മോഹിക്കുമായിരുന്നു........!!
കാരണം.......!!!
രാത്രിമഴകള്‍ എന്നും എന്‍റെ മിഴികള്‍ക്കും,
മനസിനും നനവ് പകര്‍ന്നിട്ടെയുള്ളൂ.........
Comments