ഞാന്‍ നിനക്ക് തന്ന സ്വപ്‌നങ്ങള്‍ വിരിയുവാന്‍ ആഗ്രഹിച്ചു,
കാലത്തെ അതിജീവിച്ചുമുന്നേറുവാന്‍ കൊതിച്ചു
മറ്റേതോ തോണിയില്‍ നീ അകലുമ്പോള്‍
എന്‍റെ പ്രണയം ബാക്കിയാവുന്നു..
ഒറ്റപ്പെടലിന്‍റെ സുഖം അറിഞ്ഞ നാള്‍ മുതല്‍
ഒറ്റയ്ക്കൊരു വഞ്ചിയിലെ യാത്രക്കാരനായ് ഞാനും.
കാണാക്കര തേടിയുള്ള ഈ യാത്രയില്‍
എന്‍റെ സ്വപ്‌നങ്ങള്‍ എവിടെയോ പോയി മറഞ്ഞു.
എനിക്ക് കൂട്ട് വന്ന കാറ്റുപോലും എന്നെ തഴുകാന്‍ മടിച്ചു നിന്നു
എങ്കിലും എന്‍റെ പ്രണയം എന്നെ വേണ്ടുവോളം വീര്‍പ്പു മുട്ടിച്ചു
നീ ഇല്ലാത്ത ഈ യാത്രയില്‍ പഴയകാല ഓര്‍മ്മകള്‍ തികട്ടി വന്ന്
എന്‍റെ കാഴ്ചകള്‍ മറച്ചു.
നീ പോയ വഞ്ചി തേടി ഞാന്‍ അലയുമ്പോള്‍ ,
എന്‍റെ പ്രണയത്താല്‍ ഞാന്‍ മരിക്കട്ടെ.
അങ്ങനെ ഞാന്‍ നിന്നില്‍ ലയിക്കട്ടെ.
എന്‍റെ വഞ്ചിയിതാ താഴുന്നു ,
വരില്ലേ നീ എന്‍റെ കൂടെ..
Comments