നീ എന്‍ അരികില്‍ വന്നാല്‍
ഞാന്‍ രണ്ട് ചുണ്ടുകളുടെ ഉമ്മകള്‍ തരാം.
നീ ചിരിക്കുമ്പോള്‍..
കവിളിണകളിലെ പവിഴങ്ങളായി എന്റെ ഉമ്മകള്‍.
നീ കരയുമ്പോള്‍,
കൈലേസായി എന്റെ ഉമ്മകള്‍ ആശ്വസിപ്പിക്കുന്നു.
നിന്റെ ചുടു നിശ്വാസത്തെ,
ഞാന്‍ ഉമ്മകള്‍ കൊണ്ട് തണുപ്പിക്കുന്നു.
നിന്റെ നെഞ്ചിടിപ്പിന്റെ വേഗത്തെ,
എന്റെ ഉമ്മകള്‍ നിയന്ത്രിക്കുന്നു.
നിന്റെ ആകാംക്ഷകളെ,
എന്റെ ഉമ്മയുടെ അതിരില്‍ ഞാന്‍ തളച്ചിടുന്നു.
നിന്റെ ഉടല്‍ വിയര്‍പ്പിനെ,
ഞാന്‍ ഉമ്മകള്‍ കൊണ്ട് തുടച്ചു നീക്കുന്നു.
നിന്റെ ഉഷ്ണത്തിനുമേല്‍,
ഞാനൊരു ഉമ്മവിശറിയായി കുളിര്‍ വീശുന്നു.
പെരുമഴയത്ത് നീ നില്‍ക്കുമ്പോള്‍,
ഉമ്മകളുടെ കുടകള്‍ കൊണ്ട് നിന്നെ ഞാന്‍ ചൂടുന്നു.
നിനക്ക് വിശന്നു എന്ന് നീ അറിയുമ്പോള്‍,
ഉമ്മകള്‍ ചാലിച്ച ആഹാരം തരുന്നു..
നിനക്കണിഞ്ഞൊരുങ്ങുവാന്‍,
ഉമ്മകള്‍ കോര്‍ത്ത പട്ടു പുടവ...
നിന്റെ തിരുനെറ്റിയില്‍...
ഉമ്മകൊണ്ടൊരു തൊടു കുറി.
നിന്റെ കണങ്കാലുകളില്‍,
ഉമ്മകളുടെ പാദസര കിലുക്കം.
നിനക്ക് കഴുത്തിലണിയാന്‍,
ഉമ്മകള്‍ തുന്നി ചേര്‍ത്ത രത്നമാല.
ഉറക്കം വരാത്ത നിന്റെ രാത്രികള്‍ക്ക്,
എന്റെ ഉമ്മകളുടെ ഉറക്ക് പാട്ട്.
നിന്റെ മധുര സ്വപ്നങ്ങളില്‍,
എന്റെ ഉമ്മകളുടെ നറുതേന്‍.
മഞ്ഞുകാലത്ത് തണുപ്പ് വീഴാന്‍ തുടങ്ങുമ്പോള്‍,
ഉടലാകെ ഉമ്മവെച്ചുകൊണ്ട് ഞാന്‍ കൂട്ടിരിക്കാം..
"രക്തമുറക്കുന്ന തണു തണുത്ത ശൈത്യകാലക്കാറ്റേ,
എന്റെ ചുണ്ടുകളുടെ ചൂടില്‍
നിന്നെ ഞാന്‍ ഉഷ്ണവാതമായി
പരിവര്‍ത്തനം ചെയ്യും.
എന്റെ പ്രണയിനിയെ ചൂട് പിടിപ്പിക്കുന്ന
തീ ചുണ്ടുകളാണ്... "
ഞാന്‍ രണ്ട് ചുണ്ടുകളുടെ ഉമ്മകള്‍ തരാം.
നീ ചിരിക്കുമ്പോള്‍..
കവിളിണകളിലെ പവിഴങ്ങളായി എന്റെ ഉമ്മകള്‍.
നീ കരയുമ്പോള്‍,
കൈലേസായി എന്റെ ഉമ്മകള്‍ ആശ്വസിപ്പിക്കുന്നു.
നിന്റെ ചുടു നിശ്വാസത്തെ,
ഞാന്‍ ഉമ്മകള്‍ കൊണ്ട് തണുപ്പിക്കുന്നു.
നിന്റെ നെഞ്ചിടിപ്പിന്റെ വേഗത്തെ,
എന്റെ ഉമ്മകള്‍ നിയന്ത്രിക്കുന്നു.
നിന്റെ ആകാംക്ഷകളെ,
എന്റെ ഉമ്മയുടെ അതിരില്‍ ഞാന്‍ തളച്ചിടുന്നു.
നിന്റെ ഉടല്‍ വിയര്‍പ്പിനെ,
ഞാന്‍ ഉമ്മകള്‍ കൊണ്ട് തുടച്ചു നീക്കുന്നു.
നിന്റെ ഉഷ്ണത്തിനുമേല്‍,
ഞാനൊരു ഉമ്മവിശറിയായി കുളിര്‍ വീശുന്നു.
പെരുമഴയത്ത് നീ നില്‍ക്കുമ്പോള്‍,
ഉമ്മകളുടെ കുടകള്‍ കൊണ്ട് നിന്നെ ഞാന്‍ ചൂടുന്നു.
നിനക്ക് വിശന്നു എന്ന് നീ അറിയുമ്പോള്‍,
ഉമ്മകള്‍ ചാലിച്ച ആഹാരം തരുന്നു..
നിനക്കണിഞ്ഞൊരുങ്ങുവാന്‍,
ഉമ്മകള്‍ കോര്‍ത്ത പട്ടു പുടവ...
നിന്റെ തിരുനെറ്റിയില്‍...
ഉമ്മകൊണ്ടൊരു തൊടു കുറി.
നിന്റെ കണങ്കാലുകളില്‍,
ഉമ്മകളുടെ പാദസര കിലുക്കം.
നിനക്ക് കഴുത്തിലണിയാന്‍,
ഉമ്മകള്‍ തുന്നി ചേര്‍ത്ത രത്നമാല.
ഉറക്കം വരാത്ത നിന്റെ രാത്രികള്‍ക്ക്,
എന്റെ ഉമ്മകളുടെ ഉറക്ക് പാട്ട്.
നിന്റെ മധുര സ്വപ്നങ്ങളില്‍,
എന്റെ ഉമ്മകളുടെ നറുതേന്‍.
മഞ്ഞുകാലത്ത് തണുപ്പ് വീഴാന്‍ തുടങ്ങുമ്പോള്‍,
ഉടലാകെ ഉമ്മവെച്ചുകൊണ്ട് ഞാന്‍ കൂട്ടിരിക്കാം..
"രക്തമുറക്കുന്ന തണു തണുത്ത ശൈത്യകാലക്കാറ്റേ,
എന്റെ ചുണ്ടുകളുടെ ചൂടില്‍
നിന്നെ ഞാന്‍ ഉഷ്ണവാതമായി
പരിവര്‍ത്തനം ചെയ്യും.
എന്റെ പ്രണയിനിയെ ചൂട് പിടിപ്പിക്കുന്ന
തീ ചുണ്ടുകളാണ്... "
Comments