നിന്റെ പ്രണയം എന്ന നോവ് ഒരു മാത്ര കൊണ്ടെന്‍റെ ജീവനില്‍ ചേര്‍ന്നത്
ഏതു നിമിഷമെന്നറിയില്ല എങ്കിലും അറിയുന്നു ഞാൻ എന്റെ ജീവന്റെ ഇരുളാര്‍ന്ന വീഥിയില്‍ ഒരു തിരിനാളമായ് നീ വന്നതും, എന്റെ മൌനത്തെ അടർത്തിയെടുത്തു നിന്നോട് ചേർത്തതും, പിന്നെ നിന്റെ പ്രണയത്തെ ഇങ്ങനെ തൊട്ടറിയിച്ചതും ഒരു മഴയായി എന്നിൽ നീ പെയ്തതും അറിയുന്നു ഞാനിന്ന് ...... അവസാനം ഇടനെഞ്ചിലെ മിഴികളിൽ ഒരു മിഴിനീർ കണമായ് നീ മാറിയതും അറിയുന്നു ഞാൻ പ്രിയേ......
Comments