പ്രിയത്തിൽ എന്റെ സാജിക്ക്
സുഖമാണോ എന്ന് നിന്നോട് ചോദിക്കുന്നില്ല.. നമ്മുടെ സുഖം നഷട്ടപ്പെട്ടിട്ടു കുറച്ചായി എനിക്കറിയാം.
പ്രാരാബ്ധങ്ങലൊടുങ്ങിയൊടുവിൽ നിന്റെയും നമ്മുടെ മോന്റെയും കൂടെ കഴിയാൻ ആഗ്രഹിച്ചിട്ടും ഏകദേഷം അത്ര തന്നെ വർഷം പിന്നിട്ടുവല്ലൊ..
നിന്റെ കത്ത് കിട്ടിയ സമയം മുതൽ ഞാൻ മറ്റേതോ ലോകത്താണ്.പുറത്തെ ചൂടിനാണോ അതോ നിന്റെ ഇക്കാടെ ഖൽബിലെ ചൂടിനാണൊ കൂടുതൽ കാഠിന്യം എന്നു അറിയാൻ പററുന്നില്ലാ.. നിന്റെ ഇക്കയും ഒരു ഒട്ടകത്തെ പോലെ ഈ മരുഭൂമിയിലെ ചൂടിനോട് പൊരുത്തപ്പെടാൻ പഠിച്ചു കഴിഞ്ഞു പെണ്ണേ..
കലണ്ടറിൽ ഞാൻ വെട്ടി വിട്ട അക്കങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടെടീ, നിന്നെയും നമ്മുടെ മോനെയും കാണാനുളള ദൂരമാണത്..
സാജീ,
മിന്നു കെട്ടിയ കാലം മുതൽ നമ്മൾ സ്വപ്നം കണ്ടതല്ലെ ഒരുമിച്ചുളള ഒരു ജീവിതം,വിധിയും പിന്നെ ബാധ്യതകളും നമ്മെ ഇരു കരകളിലാക്കി..കൊതിക്കാനല്ലെ നമുക്കു പറ്റു, അല്ലെ സാജീ..
കഴിഞ്ഞ വർഷവും ലീവ് കഴിഞ്ഞു മടങ്ങുന്നേരം ഞാൻ നിന്നോട് പറഞ്ഞല്ലൊ ഇനി വിസ പുതുക്കുന്നില്ലാന്ന്..നിന്റെ കണ്ണീർ കാണാതിരിക്കാൻ പറഞ്ഞ കളവാണെന്ന് നിനക്കു മനസ്സിലായെന്ന് എനിക്കറിയാം. ചോർന്നൊലിക്കാതെ, നമുക്കുറങ്ങാൻ വേണ്ടി വീടു പണി തീരാതെ നിന്റെ ഇക്കാക്കു സമാധനം കിട്ടില്ലാന്ന് എന്നെക്കാൾ കൂടുതൽ നിനക്കറിയാല്ലൊ....
സാജീ..
നീ കൊടുത്തു വിട്ട മോന്റെ ഫോട്ടോയും പിന്നെ അച്ചാറും കിട്ടി.ആ ചിരിയും കളിയും എനിക്കു ശെരിക്കും നഷ്ട്പ്പെട്ടുവല്ലേ...
നിന്നെ തനിച്ചാക്കി പോന്നതിൽ ഇക്കാനോട് ദേഷ്യമുണ്ടൊ പെണ്ണേ..? നിനക്ക് കളിപ്പിക്കാനും കൊഞ്ചിപ്പിക്കാനും നമ്മുടെ മോനില്ലെ..എനിക്കൊ??ഇന്നലെയും നമ്മുടെ മോനെ ഞാൻ കിനാവ് കണ്ടിരുന്നു.അവനെ നീ നല്ലവണ്ണം നോക്കണം,ഇനി അവനാണ് നമ്മുടെ ആശയും പ്രതീക്ഷയും.
അവന്റെ വാപ്പ്പാനെ പറ്റി നീ എന്നും അവനോട് പറയണം..അങ്ങകലെ മരുഭൂമിയിൽ ഉരുകി കഴിയുന്ന, നിങ്ങളോടോപ്പം ജീവിതം സ്വപ്നം കണ്ട അവന്റെ ബാപ്പയെ പറ്റി.. നാളെ വാപ്പ എന്നു വിളിക്കേണ്ട മോൻ മുഖത്തു നോക്കി "ആരാ" എന്നു ചോദിച്ചാൽ..!! ആ സങ്കടം നികത്താൻ ഈ സംബാദ്യം ഒന്നും പോരാതെവരും.
ഇനിയും എന്തൊക്കെയോ എഴുതണം എന്നു മനസ് പറയുന്നുണ്ട്.. ഇനി ബാക്കി അടുത്ത കത്തിൽ എഴുതാം..വതിലിൽ ആരൊ തട്ടുന്നുണ്ട്.. ഖുബ്ബൂസ് വാങ്ങാൻ പോയ കമറു വന്നെന്നു തോന്നുന്നു.. ഇനി ഭക്ഷണം കഴിക്കണം..നാളെ നേരത്തെ ജോലിക്ക് പോകേണ്ടതാണ്...എഴുത്ത് ചുരുക്കട്ടെ...മോനോട് സലാം പറയണം..
എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം ഇക്ക..
...
Comments