അച്ചച്ചാ കരയല്ലേന്നും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയ അപ്പുവിനെ തെല്ലു അത്ഭുതത്തോടെ യാണ് അവര്‍ നോക്കിക്കണ്ടത്, അച്ഛച്ചനോ, അപ്പുവിനെന്ത് പറ്റി... ചെയ്തുകൊണ്ടിരിക്കുന്ന വര്‍ക്ക് മതിയാക്കി ലാപ്ടോപ് താഴെ വെച്ച് അയാളും അരിഞ്ഞുകൊണ്ടിരിക്കുന്ന ഉള്ളി പാതിയില്‍ നിര്‍ത്തി അവളും അവന്‍റെഅടുക്കലേക്കു ചെന്നു ,
അപ്പു , നീ ആരെയാ വിളിച്ചേ ഇപ്പൊ ? അച്ചച്ചനോ എവിടെ ?
ഇല്ലെന്നുറപ്പായിട്ടുകൂടി അവര്‍ ആ മുറി മുഴുവനായോന്നു നോക്കി ? ഇല്ല ഇവിടെങ്ങുമില്ല ,, ഉണ്ടാവുകയുമില്ലല്ലോ ..,, നോട്ടം പതിയെ അപ്പുവിലേക്ക്
യാതൊരു ഭാവമാറ്റവും ഇല്ലാതെ തൊട്ടിലില്‍ കിടന്നു കരയുന്ന കുഞ്ഞു വാവയെ തോളിലെടുത്തുകൊണ്ട് അവന്‍ അവരോടായി പറഞ്ഞു ,,
ഇതാ, അച്ചച്ചന്‍ നല്ല കരച്ചിലാ , എന്താണാവോ...
അവര്‍ പരസ്പരം ഒന്ന് നോക്കി , പിന്നെ ചിരിച്ചു
മോനെ ഇത് നമ്മുടെ കുഞ്ഞു വാവയല്ലേ ,, അച്ചച്ചന്‍ മരിച്ചുപോയില്ലേ ,, ഇതെങ്ങനെയാ അച്ചച്ചന്‍ ആവണേ
അല്ല , ഇത് ന്‍റെ അച്ചച്ചനാ .. , അച്ചച്ചന്‍ പറഞ്ഞത് അച്ഛന് ഓര്‍മയില്ലേ ആള്‍ക്കാര്‍ മരിക്കുമ്പോള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് , അങ്ങനെയാണേല്‍ ഇത് ചിലപ്പോ അച്ചച്ചന്‍ ആയിരിക്കൂലെ ,, അല്ല ആണ് ഇത് അച്ചച്ചനാ
ദെ , ചിരിക്കണ കണ്ടില്ലേ , കള്ളച്ചിരി , അപ്പുവും വാവയും പരസ്പരം നോക്കി ചിരിച്ചപ്പോള്‍ ,, മറ്റു രണ്ടുപേരുടെയും കണ്ണുകള്‍ നന്നായി നിറഞ്ഞിരുന്നു ,
അച്ചച്ചേ , ഇങ്ങോട്ട് നോക്കിയേ , ഈ പാലങ്ങ്കുടിച്ചേ ,, മ്മക്ക് വലുതാവണ്ടേ ,,കൊറേ വലുതായാ സ്കൂളീ പോവാലോ , പുറത്തൊക്കെ പോയി കളിക്കാലോ ,
അച്ചച്ചനെ ഞാന്‍ എന്റെ സ്കൂളീ ചേര്‍ക്കാലോ , ന്നിട്ട് നമുക്കൊന്നിച്ച് പോവേം വരേം ചെയ്യവേ , ന്നിട്ട് അച്ചച്ചനും ഞാനും പണ്ട് കളിച്ച കളികള്‍ നമുക്കൊന്ന് കൂടെ കളിക്കാവേ . ദെ , പിന്നേം ചിരിക്കാണ് , അച്ഛാ ഇങ്ങോട്ട നോക്കിക്കേ .........
ആ അച്ഛനും അമ്മയും അപ്പുവിനെ തന്നെ നോക്കിഇരിക്കുകയായിരുന്നു , മനസ്സ് കൊണ്ട് അവന്റെ കാലില്‍ ഒരായിരം തവണ വീണുകഴിഞ്ഞിരുന്നു അയാള്‍ ,,
,,,,കര്‍മത്തില്‍ മകനും കാര്യത്തില്‍ അച്ഛനുമാണ് നീ എനിക്ക് ,,,,,,
കടപ്പാട്.
Comments