എവിടെ പറന്നു പോയി നീ കിനാ തുമ്പി...
ഒരു നേര്‍ത്ത തുവലില്‍ എന്‍ ഹൃദയം കവര്‍ന്നു നീ..
നിഴലേകുമീ വഴിത്താരയില്‍
അഴല്‍ മൂടി അകലുന്നുവോ നീ..
കരയാന്‍ ഇനിയില്ല കണ്ണുകള്‍ ...
കനല്‍ പൂക്കളായിന്നു മാറി ..
അരികില്‍ ഒരു കളിവാക്കുമായ് വീണ്ടും,
വരികില്ലയോ എന്‍ പ്രിയ സ്നേഹിതേ.....
ഒരു നേര്‍ത്ത തുവലില്‍ എന്‍ ഹൃദയം കവര്‍ന്നു നീ..
നിഴലേകുമീ വഴിത്താരയില്‍
അഴല്‍ മൂടി അകലുന്നുവോ നീ..
ഒരു വാക്കിന്‍ സ്വരവും,
ഒരു നോക്കിന്‍ നനവും....
നിധിപോല്‍ തേടി തേടി ഞാനിരിക്കെ ..
എവിടെ പോയി മറഞ്ഞു നീ....?
ഒരു രാവില്‍ നീ തന്ന പ്രണയവും
വിരല്‍ നീട്ടിയെന്റെ മണിവീണയില്‍ ..
ഒരു നേര്‍ത്ത നിശ്വാസമായ്...
അറിയാതെ പോകയോ നീ രാഗമേ...?
ഇനി നീ വരാ രാവുകളില്‍....
വിരഹത്തില്‍ ഞാന്‍ പാടവേ..
ഒരു മാത്ര തെന്നല്‍ പോല്‍, അരികില്‍-
വന്നെന്‍ മുടിയില്‍ തഴുകി പോകുമോ?
അറിയില്ല ഇനി എത്ര ദൂരം..
അറിയാത്ത വഴിയില്‍ അലയുവാന്‍...
അരികെ വരൂമോ നീ, മിഴിതേടും..
അലിവോലുമെന്‍ സ്നേഹതുമ്പി....
പറയാന്‍ മടിച്ച വാക്കുകള്‍...
ഓര്‍ത്തിന്നു വിതുമ്പുന്നു ഞാനും
ഒരു വാക്കിലും പകരാതെ..
മറുവാക്കായ് നില്‍പിതു പ്രണയവും....
എഴുതാനറിയില ഒന്നുമേ ...
എഴുതി തീരില്ല ഒരുനാളിലും,
പറയാന്‍ മടിച്ച അനുരാഗവും
പകരാന്‍ കൊതിച്ച സ്നേഹവും..
പലനാള്‍ പകല്‍, കാത്തു കൊഴിഞ്ഞു ..
പുലര്‍മഞ്ഞില്‍ പൂത്ത പൂക്കളും...
ഒരു നാള്‍ നീ വരുമെന്ന..
കനവും ,വെറുതെയോ....?
കരയാന്‍ ഇനിയില്ല കണ്ണുകള്‍ ...
കനല്‍ പൂക്കളായിന്നു മാറി ..
അരികില്‍ ഒരു കളിവാക്കുമായ് വീണ്ടും,
വരികില്ലയോ എന്‍ പ്രിയ സ്നേഹിതേ.....
Comments