
ഓര്‍മിക്കുവാന്‍ ഇന്നും സുഖമുളള എന്റെ ബാല്യത്തിലെ കളിക്കൂട്ടുകാരി, നീ ഒഴുകുന്ന
പുഴയുടെ ആരവം പോലെ ഇന്നും മനസ്സില്‍ നിറയുന്നു.....
തറവാട്ടിലെ മുറ്റത്തിൻ മുന്നിലുളള ചെമ്മൺ പാതക്ക് അപ്പുറത്ത് നിന്നും ഒരു മധുര സ്വരം പോലെ ഒഴുകിയെത്തുന്ന
എൻറെ പ്രിയ കളിക്കൂട്ടുകാരിയെ കാത്തിരുന്ന ബാല്യം വീണ്ടും തിരിച്ചുകുട്ടിയെങ്കില്‍ എന്ന് ഞാന്‍
വെറുതെ ആശിച്ചുപോകുന്നു.
നിന്റെ ഓര്‍മകളില്‍... ജനാലകള്‍ക്കു ഇടയിലൂടെ കണ്ട പതിനാലാം രാവ് പോലെ തിളങ്ങി നില്‍ക്കുന്ന നിൻറ മുഖം ഇന്നുമെന്‍ മനസ്സിലെ സുഖമുള്ള വേദനയില്‍
ഒന്ന്....
പറക്കമുറ്റാത്ത പ്രായത്തിന്റെ വെറും ചാപല്ല്യം ആയിരുന്നോ അതോ,
വെള്ളരംകല്ലുപോലെ മനസ്സില്‍ സൂക്ഷിച്ച എന്റെ ആദ്യാനുരാഗംആയിരുന്നോ. ..
എനിക്കെന്റെ ബാല്യം തന്നെ മതിയായിരുന്നു എന്നും ...എനിക്ക് നിന്നെയും നിനക്ക് എന്നെയും
നഷ്ടം ആകില്ലായിരുന്നു ആ ബാല്യത്തില്‍ തന്നെ ആയിരുന്നെകില്‍...നീ എന്നും എനിക്കെന്റെ
ആ സ്വന്തം കളിക്കൂട്ടുകാരി..
വസന്തകാലത്തിലെ മഞ്ഞുതുള്ളിയില്‍ വിടര്‍ന്ന പനിനീര്‍പ്പൂവു പോലെ സുന്ദരിയായ എന്‍റെ കളിക്കൂട്ടുകാരിക്ക്..
Comments