മറന്നു തുടങ്ങിയോ മധുരം തുളുമ്പുന്നൊ-
രോര്‍മ്മ തന്‍ പച്ചത്തുരുത്തിലെയാ കളിസ്ഥലം
സാഹുവും ഇര്‍ഷാദും നിസാറും
പിന്നെ നീര് എന്നു വിളിക്കുന്ന ഹുസൈനും
കെട്ടിപ്പിടിച്ചും കൂടിമറിഞ്ഞും കളിച്ച ഇന്നലകളെ
എത്തിപ്പിടിയ്ക്കുവാനൊക്കുമോ സ്വപ്നത്തിലെങ്കിലും
കാല്പന്തു കളിക്കുംബോള്‍, ഇടവേളകളില്‍
തണലേകുന്ന ആ വരിക്ക പ്ലാവിനെയോര്‍ക്കുമോ...
ഊഞ്ഞാലുകെട്ടിയാട്ടിയ ഒതനക്കുറ്റിയെ
തൊട്ടുമ്മ വയ്ക്കുവാന്‍ പറ്റുമോ ഇനിയൊരിക്കല്‍
ഉച്ച സമയത്തതിന്റെ ചില്ലകളില്‍
കാറ്റേറ്റ് മയങ്ങുവാനിനിയൊക്കുമോ...
ഇരുകുളം എന്ന എരുകുളത്തില്‍
നീന്താന്‍ പഠിച്ച ആ വലിയ കളത്തില്‍
ഇനിയൊന്നു കൂടി നീന്തിത്തുടിക്കുവാന്‍
കാലമേ നീ തിരിച്ചോടുമോ എനിക്കായ്...
രോര്‍മ്മ തന്‍ പച്ചത്തുരുത്തിലെയാ കളിസ്ഥലം
സാഹുവും ഇര്‍ഷാദും നിസാറും
പിന്നെ നീര് എന്നു വിളിക്കുന്ന ഹുസൈനും
കെട്ടിപ്പിടിച്ചും കൂടിമറിഞ്ഞും കളിച്ച ഇന്നലകളെ
എത്തിപ്പിടിയ്ക്കുവാനൊക്കുമോ സ്വപ്നത്തിലെങ്കിലും
കാല്പന്തു കളിക്കുംബോള്‍, ഇടവേളകളില്‍
തണലേകുന്ന ആ വരിക്ക പ്ലാവിനെയോര്‍ക്കുമോ...
ഊഞ്ഞാലുകെട്ടിയാട്ടിയ ഒതനക്കുറ്റിയെ
തൊട്ടുമ്മ വയ്ക്കുവാന്‍ പറ്റുമോ ഇനിയൊരിക്കല്‍
ഉച്ച സമയത്തതിന്റെ ചില്ലകളില്‍
കാറ്റേറ്റ് മയങ്ങുവാനിനിയൊക്കുമോ...
ഇരുകുളം എന്ന എരുകുളത്തില്‍
നീന്താന്‍ പഠിച്ച ആ വലിയ കളത്തില്‍
ഇനിയൊന്നു കൂടി നീന്തിത്തുടിക്കുവാന്‍
കാലമേ നീ തിരിച്ചോടുമോ എനിക്കായ്...
Comments
നീന്താന്‍ പഠിച്ച ആ വലിയ കളത്തില്‍
ഇനിയൊന്നു കൂടി നീന്തിത്തുടിക്കുവാന്‍
കാലമേ നീ തിരിച്ചോടുമോ എനിക്കായ്..