ആൺ മഴകള്‍


നിനക്കായ് തീര്‍ത്ത നാലറകളിലും 
ഇരുള്‍ നിറഞ്ഞിരിക്കുന്നു. 
മുടിയിഴയിലെ നറുസുഖന്ധമേറ്റ്
ലഹരികൊണ്ട പാളി
പുകമണമേറ്റ് കിതച്ചിരിക്കുന്നു. 
നീ തന്ന മധുരം നുണഞ്ഞ് 
ചുവന്ന വഴിയിലൂടെ
മദ്യധാര ഇളകി ഒഴുകി. 
തലോടലേറ്റ് പുഞ്ചിരിച്ച കവചമിന്ന്
ലഹരി കുത്തി നോവേറ്റ് വാങ്ങി. 
തൂലികതലം പ്രണയം മറന്ന്
മരണം വരിച്ചു. 
കണ്ണിലെ വിപ്ലവ ത്തീ 
കണ്ണീരിനാലൊടുങ്ങി. 
ഒറ്റമുറിയിലെ നെടുവീര്‍പ്പുകളലറി. 
ജലധാര ഒഴുകി ആണ്‍മഴയായ് പെയ്തിറങ്ങി.

(അഖിലേഷ് ടി മയ്യില്‍)

Comments