മണാലിയിലെ മഞ്ഞുവീഴ്ചക്കൊന്നും ദേവികയുടെ മനസ്സിനെ തണുപ്പിക്കാനായില്ല.... അവൾ വിയർത്ത് കൊണ്ടേയിരുന്നു... വിപ്ലവം ഒരു പെഗ് ഫെനിയുടെ രൂപത്തിൽ സേവിക്കുമ്പോഴും അയാളുടെ മുഖം മാത്രമായിരുന്നു അവളുടെ മനസിൽ..ഈ ശീലം ഒന്ന് നിർത്തിയതാ... ഇതൊരു തുടക്കമാവരുതേ എന്ന പ്രാർത്ഥനയോടെ അവൾ തൻ്റെ ഭർത്താവിൻ്റെ കുപ്പിയിൽ നിന്ന് അടുത്ത പെഗിന് തുടക്കമിട്ടു... ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ, ഒന്നു മിണ്ടിയും പറഞ്ഞും ഇരുന്നിരുന്നെങ്കിൽ... അയാളുടെ മുഖത്ത് നിന്നും ശാന്തി പതഞ്ഞൊഴുകിയേനേ... വിവാഹം കഴിഞ്ഞ് ചുരുക്കം ചില വിസിറ്റുകളേ വീട്ടിലേക്ക് നടത്തിയുള്ളൂ... അന്ന് പ്രായത്തിൻ്റെ പള്ളിമണി പതിമൂന്നടിച്ച കാലം.... സന്തോഷകരമായ കുടുംബം... അന്ന് അമ്മയുടെ അച്ചൻ മരിച്ച ദിവസം തറവാട്ടിൽ ആളു കൂടിയതിനാൽ ദേവിയും അച്ചനും വീട്ടിലേക്ക് പോന്നു... നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ഒന്ന് മയങ്ങി... പെട്ടെന്നാണവൾ ശ്രദ്ധിച്ചത് എന്തോ ഒന്ന് തൻ്റെ ശരീരത്തിലൂടെ ഓടി നടക്കുന്നു... കണ്ണു തുറന്നപ്പോൾ കൂറ്റാ കൂറ്റിരുട്ട്. ചുറ്റും ഒന്നും കാണുന്നില്ല.. പതിയെ എല്ലാം വ്യക്തമായിടത്തു ട ങ്ങി.. ആ തടിച്ച കരങ്ങൾ അവളുടെ ഉടലാകെ നീന്തി... അച്ചാ എന്തായിത്....!! അയാൾ ഒന്നും മിണ്ടാതെ അവളുടെ മുഖം പൊത്തി.. വാൽസല്യം നിറയണ്ട കൈകളിൽ കാമം നുരയാൻ തുടങ്ങി... ഒന്നൊച്ചവെക്കാൻ പോലുമായില്ല... ആരും കാണാതിരിക്കാൻ മാറും ശരീരവും മറയ്ക്കാൻ ചേലവാങ്ങിക്കൊടുത്ത കൈകൾ അവളുടെ മാറിലെ തുണ്ടു തുണിക്കഷണം പറിച്ചെടുത്തു... തലയിൽ കൈവച്ചനുഗ്രഹിക്കേണ്ട കൈകൾ ആ മുടിക്കട്ടിൽ പിടിച്ചുലച്ചു.. തൻ്റെ മടിക്കുത്തഴിച്ചപ്പോൾ അയാളുടെ മുഖത്ത് ഇത് വരെ കാണാത്ത ഒരു ചിരി... പഴുപ്പിച്ച ഇരുമ്പുദണ്ഡടിച്ച് പരത്തും പോലെ അയാൾ അവളുടെ മനസ്സിനെ അടിച്ച് പതം വരുത്തി.. തീക്ഷ്ണമായ വേദന തന്നത് മനസിലായിരുന്നു.. കിടന്ന കിടപ്പിൽ അച്ചനെന്ന വാക്കിൻ്റെ അർത്ഥം തേടുകയായിരുന്നു... സ്വന്തം ഭർത്താവിനു പോയിട്ട് സ്വന്തം അമ്മക്ക് പോലുമറിയാത്ത ആ രഹസ്യം ഇന്നെന്നെ കീറി മുറിക്കുന്നു... ആയിരത്തിലൊരാളാണ് താൻ... അറിയപ്പെടാത്ത ദേവികമാർ ഇനിയുമുണ്ട്... മനസ് മന്ത്രിച്ചു... ഓർമ്മകളിൽ നിന്ന് മനസ്സിനെ രക്ഷിച്ചത് ആ കാളിങ്ങ് ബെല്ലായിരുന്നു... ഏട്ടനായിരിക്കും....
by
Ajmal ullannoor
Comments