ഇന്ന് റബീഉല്‍ അവ്വല്‍ പന്ത്രണ്ട്... ചൈനയില്‍ പോയിട്ടാണെങ്കിലും അറിവ് സമ്പാദിക്കണമെന്ന് പറഞ്ഞ മുത്ത് രസൂലിന്റെ ജന്മദിനം അല്പം ചരിത്രം ആവാം....
******************************************************************
ഈജിപ്തിലെ നീതിമാനായ ഭരണാധികാരിയാണ് സുല്‍ത്ത്വാന്‍ അഹ്മദ് നൂറുദ്ദീന്‍.
തികഞ്ഞ മതഭക്തന്‍, പ്രജാതല്‍പരന്‍, വലിയ ധര്‍മിഷ്ഠന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണദ്ദേഹം.
രാത്രി ദീര്‍ഘസമയം തഹജ്ജുദ് നിസ്കരിക്കും. നബി(സ)യുടെ മേല്‍ ധാരാളം സ്വലാത്ത് ചൊല്ലും.
രാജാക്കന്മാരിലെ ‘വലിയ്യ്’ എന്നോ ഔലിയാക്കളിലെ രാജാവ് എന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കാം. അത്രയും സൂക്ഷ്മത നിറഞ്ഞ ജീവിതം.
ഒരു രാത്രി തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് ഒന്ന് മയങ്ങിയ സുല്‍ത്വാന്‍ അത്ഭുതകരമായൊരു സ്വപ്നം കണ്ടു.
തിരുനബി(സ) മദീനാ പള്ളിയില്‍ നിന്നിറങ്ങി തനിക്ക് നേരെ നടന്നുവരുന്നു.
തിളങ്ങുന്ന, ആരെയും വശീകരിക്കുന്ന പുഞ്ചിരി പൊഴിക്കുന്ന മുഖം. തൂവെള്ള ഖമീസും തലപ്പാവും ധരിച്ചിരിക്കുന്നു. തിരുശരീരത്തില്‍ നിന്ന് ഹൃദയഹാരിയായ സുഗന്ധം വമിക്കുന്നുണ്ട്.
തിരുനബി(സ)യുടെ പ്രഭാവലയത്തില്‍മയങ്ങിനിന്ന സുല്‍ത്വാനെ നബി(സ) വിളിച്ചു.
‘‘നൂറുദ്ദീന്‍! ഇവിടെ വരൂ!”
സുല്‍ത്വാന്‍ ആദരവോടെ തിരുനബി(സ)യുടെ തിരുസവിധത്തിലെത്തി.
അപ്പോള്‍, തിരുനബി(സ)ക്ക് ചാരെയതാ, രണ്ട് വ്യക്തികള്‍. രണ്ടുപേരും കോങ്കണ്ണന്മാര്‍! ഒറ്റ നോട്ടത്തില്‍ തന്നെ ഏതോ വഞ്ചകരാണെന്ന് തോന്നിപ്പോവുന്നരൂപങ്ങള്‍. നിഗൂഢത നിറഞ്ഞ മുഖഭാവം!
അവരെ ചൂണ്ടി നബി(സ) പറഞ്ഞു: ‘‘നൂറുദ്ദീന്‍! ഇവരില്‍ നിന്ന് എനിക്ക് താങ്കള്‍ സംരക്ഷണം നല്‍കുക!”
സുല്‍ത്വാന്‍ തിരുനബി(സ)യുടെ മുഖത്തേക്ക് നോക്കി. തിരുമുഖത്ത് പുഞ്ചിരി മാഞ്ഞിരിക്കുന്നു.
സുല്‍ത്വാന്‍ ഉറക്കില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
ഇതെന്തോ ഒരത്ഭുതകരമായ സ്വപ്നമാണ്. എന്തോ ഒരു രഹസ്യം ഇതിലടങ്ങിയിരിക്കുന്നു. സുല്‍ത്വാന്റെ അന്തഃരംഗം മന്ത്രിച്ചുകൊണ്ടിരുന്നു…
നേരം ഒന്ന് പുലര്‍ന്നോട്ടെ, വിശ്വസ്തരോട് ഇതിനെക്കുറിച്ച് സംസാരിക്കണം…
അതും മനസ്സിലുറപ്പിച്ച് സുല്‍ത്വാന്‍ വീണ്ടും അംഗശുദ്ധി വരുത്തി സുന്നത്ത് നിസ്കാരത്തില്‍ വ്യാപൃതനായി. നിസ്കാരവും കഴിഞ്ഞൊന്ന് മയങ്ങിയതേയുള്ളൂ.
അപ്പോഴേക്കും നേരത്തെ കണ്ട അതേ സ്വപ്നം വീണ്ടും സുല്‍ത്വാനെ തേടിയെത്തി…
വീണ്ടും വുളൂഅ് ചെയ്ത് സുന്നത്ത് നിസ്കരിച്ച് കിടന്ന സുല്‍ത്വാന് മൂന്നാം പ്രാവശ്യവും അതേ സ്വപ്ന ദര്‍ശനമുണ്ടായി.ഇതിലെന്തോ അസാധാരണത്വമുണ്ടെന്ന സംശയം ഒന്നുകൂടി ബലപ്പെട്ടു.
ഏതായാലും ഇനി ഉറങ്ങുകയല്ല, ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കിയ സുല്‍ത്വാന്‍ തന്റെ വിശ്വസ്തനായ മന്ത്രി ജമാലുദ്ദീനെ വിളിപ്പിച്ചു. ഇലാഹീ ഭക്തനും സുല്‍ത്വാന്റെ ഉത്തമ ഗുണകാംക്ഷിയുമായിരുന്ന മന്ത്രി ജമാലുദ്ദീന്റെ മുമ്പാകെ സുല്‍ത്വാന്‍ തന്റെ സ്വപ്നം അവതരിപ്പിച്ചു.
മന്ത്രി പറഞ്ഞു: ‘‘പ്രഭോ! തീര്‍ച്ചയായും ഇത് സത്യസ്വപ്നം തന്നെയാണ്. നമുക്ക് വേഗം മദീനയിലെത്തണം. നബി(സ) തങ്ങള്‍ കാണിച്ചുതന്ന ആ രണ്ടുപേരെ കണ്ടെത്തുകയും വേണം. ഒട്ടും താമസിക്കേണ്ട. അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ കല്‍പിച്ചാലും.”
യാത്രാ സാമഗ്രികള്‍ തയ്യാറായി. സുല്‍ത്വാനും മന്ത്രിയും മദീനാ യാത്രക്കൊരുങ്ങി…
അംഗരക്ഷകരായി ഇരുപത് കുതിരപ്പടയാളികള്‍, ആയിരം ഒട്ടകങ്ങള്‍, അവയ്ക്ക് പുറത്തായി നിരവധി യാത്രാ സന്നാഹങ്ങള്‍, ധാരാളം പണം… എല്ലാം തയ്യാറായി… സുല്‍ത്വാന്‍ മുന്നില്‍, തൊട്ട് പുറകില്‍ മന്ത്രി ജമാലുദ്ദീന്‍, ഇരുവശങ്ങളിലുമായി അംഗരക്ഷകര്‍; എല്ലാവരും കുതിരപ്പുറത്ത്. അവര്‍ക്ക് പുറകിലായി ഭാണ്ഡങ്ങള്‍ വഹിച്ച ഒട്ടകങ്ങള്‍, അവയ്ക്ക് പിന്നില്‍ ഏതാനും പരിചാരകര്‍…
ആ സാര്‍ത്ഥവാഹക സംഘം മദീനയിലേക്കുള്ള വഴിത്താരയിലൂടെ അതിവേഗം മുന്നോട്ട് ഗമിച്ചു.
*****
മാമലകളും മണല്‍ക്കാടുകളും കടന്ന് തീര്‍ത്ഥാടന സംഘം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…
പ്രഭാതത്തിലെ മരംകോച്ചുന്ന തണുപ്പോ ഉച്ചവെയിലിലെ മരുഭൂമിയിലെ പൊള്ളുന്ന മണല്‍ത്തരികളോ അവരുടെ ആവേശം കെടുത്തിയില്ല. മരുഭൂമിയിലെ മണല്‍ക്കാറ്റുകളെ അവഗണിച്ച്, ഒട്ടകങ്ങളും കുതിരകളും കുതിച്ചും കിതച്ചും പാഞ്ഞുകൊണ്ടിരുന്നു.
അങ്ങനെ പതിനാല് ദിവസത്തെ വിശ്രമമില്ലാത്ത യാത്രയ്ക്കു ശേഷം ഒരു പ്രഭാതത്തിന്റെ പൊമ്പുലരിയില്‍ സംഘം മദീനയുടെ അതിര്‍ത്തിയിലെത്തി.
എല്ലാം ചിന്തിച്ചുകൊണ്ട് സുല്‍ത്വാന്‍ നേരെ കടന്നു ചെന്നത് മസ്ജിദുന്നബവിയിലേക്കാണ്. ഓര്‍മകള്‍ ചിറകുവെച്ച് പറന്നുതുടങ്ങിയപ്പോള്‍ സുല്‍ത്വാന്റെ കണ്ണുകള്‍ സജലങ്ങളായി.
പിന്നീട് സ്വര്‍ഗത്തോപ്പില്‍ ചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ചു നേരെ റൗളാ ശരീഫിലെത്തി. തിരുനബി(സ)ക്ക് സലാം ചൊല്ലി. അസ്സലാമു അലൈക യാ റസൂലല്ലാഹ്… അല്ലാഹുവിന്റെ ദൂതരേ! അങ്ങയ്ക്കൊരായിരം അഭിവാദ്യങ്ങള്‍.പറയുമ്പോള്‍ സുല്‍ത്വാന്റെ കണ്ഠമിടറി. ഒരു കൊച്ചു കുട്ടിയെപ്പോലെ സുല്‍ത്വാന്‍ പൊട്ടിക്കരഞ്ഞു.
വികാരനിര്‍ഭരമായ സിയാറത്തും കഴിഞ്ഞ് വീണ്ടും സുല്‍ത്വാന്‍ മസ്ജിദുന്നബവിയില്‍ പ്രവേശിച്ചു.
ഇനിയെന്ത് ചെയ്യണമെന്ന അര്‍ത്ഥത്തില്‍ ദീര്‍ഘസമയം ചിന്താനിമഗ്നനായി ഇരുന്നു.
മന്ത്രിയുടെ ആഗമനമാണ് സുല്‍ത്വാനെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.
‘‘മന്ത്രീ! ഇനി നാം എങ്ങനെ മുന്നോട്ട് നീങ്ങും? എന്താണ് ചെയ്യേണ്ടതെന്ന് ഞാനേറെ നേരം ആലോചിച്ചു.” സുല്‍ത്വാന്‍ തന്റെ ആശങ്ക പങ്കുവെച്ചു.
മന്ത്രി പറഞ്ഞു: ‘‘സുല്‍ത്വാന്‍! നമുക്ക് നബി (സ) തങ്ങള്‍ കാണിച്ചുതന്ന ആ രണ്ട് വ്യക്തികളെ കണ്ടെത്തണം!”
സുല്‍ത്വാന്‍: ‘‘അതെങ്ങനെ സാധ്യമാവും?”
മന്ത്രി: ‘‘അവരെ കണ്ടാല്‍ താങ്കള്‍ക്കവരെ തിരിച്ചറിയാന്‍ സാധിക്കില്ലേ!”
സുല്‍ത്വാന്‍: ‘‘തീര്‍ച്ചയായും സാധിക്കും! അവരുടെ മുഖഭാവം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.”
‘‘എങ്കില്‍ അങ്ങ് സമാധാനമായിരിക്കൂ. നമുക്ക് വഴിയുണ്ടാക്കാം.” മന്ത്രി സുല്‍ത്വാനെ സമാധാനിപ്പിച്ചു.
മന്ത്രി ഒന്നുകൂടി സുല്‍ത്വാന്റെ സമീപത്തേക്ക് നീങ്ങിനിന്ന് ചെവിയില്‍ സ്വകാര്യം പറഞ്ഞു.
‘‘സുല്‍ത്വാന്‍! അങ്ങ് മദീനയിലെത്തിയിരിക്കുന്നുവെന്നും മദീനാ വാസികള്‍ക്കെല്ലാം ധനസഹായം നല്‍കുന്നുവെന്നും ഞാന്‍ വിളംബരം ചെയ്യാം. സഹായ ധനം സ്വീകരിക്കാന്‍ മദീനക്കാര്‍ വരുമ്പോള്‍ അങ്ങ് ഓരോരുത്തരെയും വീക്ഷിക്കുക. അപ്പോള്‍ ആ രണ്ടുപേരെ കണ്ടെത്തുക താങ്കള്‍ക്കൊരു പ്രയാസമാവില്ല.”
മന്ത്രി ഏതാനും അംഗരക്ഷകരെയും കൂട്ടി മദീനയുടെ തെരുവീഥികളിലും ജനവാസമുള്ള പ്രദേശങ്ങളിലുമെല്ലാം ചെന്ന് വിളംബരം ചെയ്തു.
‘‘മദീനക്കാരേ! ഈജിപ്തില്‍ നിന്ന് ഞങ്ങളുടെ സുല്‍ത്വാനിതാ മദീനയില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്നു. സുല്‍ത്വാന്റെ സന്ദര്‍ശനം പ്രമാണിച്ച് എല്ലാ മദീനക്കാര്‍ക്കും സുല്‍ത്വാന്റെ വക പ്രത്യേകം സമ്മാനങ്ങളും ധനസഹായവും ലഭിക്കുന്നതാണ്. മാത്രമല്ല, വലിയൊരു സദ്യയും നാട്ടുകാര്‍ക്കായി സുല്‍ത്വാന്‍ തയ്യാര്‍ ചെയ്തിട്ടുണ്ട്.മദീനക്കാരില്‍ ഒരാള്‍ പോലും ഒഴിവാകരുതെന്ന് സുല്‍ത്വാന് നിര്‍ബന്ധമുണ്ട്. മസ്ജിദുന്നബവിയുടെ മുറ്റത്ത് സുല്‍ത്വാന്‍ നിങ്ങളെ കാത്തിരിക്കുന്നു!”
മന്ത്രിയുടെ വിളംബരം അന്തരീക്ഷത്തില്‍ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
*****
കേട്ടവര്‍ കേട്ടവര്‍ ആ വാര്‍ത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കൈമാറി.
മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും മസ്ജിദുന്നബവിയുടെ മുന്‍വശത്ത് ഉപവിഷ്ടനായിരിക്കുന്ന സുല്‍ത്വാന്റെ മുമ്പില്‍ ജനസമുദ്രം ഇരമ്പിവന്നു.
ഭടന്മാര്‍ പേര് വിവരങ്ങള്‍ വായിക്കുന്നതിനനുസരിച്ച് ഓരോരുത്തരായി വന്ന് സമ്മാനങ്ങളും സഹായങ്ങളും സ്വീകരിച്ചുതുടങ്ങി.
എല്ലാറ്റിനും മേല്‍നോട്ടം വഹിക്കാനെന്നവണ്ണം മുമ്പിലിരിക്കുന്ന സുല്‍ത്വാന്‍, സമ്മാനം വാങ്ങി തിരിച്ചുപോകുന്നഓരോരുത്തരെയും പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരുന്നു.
മണിക്കൂറുകള്‍ കടന്നുപോയി. ആളുകള്‍ വന്നും പോയിക്കൊണ്ടുമിരുന്നു. പ്രതീക്ഷയോടെ സുല്‍ത്വാനും തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടേയിരുന്നു.
സമയം പിന്നെയും ഇഴഞ്ഞുനീങ്ങി. അവസാനം മദീനക്കാരിലെ അവസാന വ്യക്തിയും വന്ന് സമ്മാനം വാങ്ങി ഭക്ഷണം കഴിച്ചു വിടപറഞ്ഞു.
പക്ഷെ, സുല്‍ത്വാന്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന രണ്ട് വ്യക്തികളെ മാത്രം കണ്ടില്ല.
എല്ലാം വെറുതെയായോ? സുല്‍ത്വാന്റെ മുഖത്ത് അല്‍പമൊരു നിരാശ പടര്‍ന്നതുപോലെ മന്ത്രിക്കു തോന്നി.
മന്ത്രി സമാധാന വാക്കുകള്‍ ചൊരിഞ്ഞു.
‘‘സുല്‍ത്വാന്‍! അങ്ങ് നിരാശനാവരുത്. നാം നമ്മുടെ ലക്ഷ്യത്തോടടുത്ത് വരുന്നതേയുള്ളൂ!”
സുല്‍ത്വാന്‍ ഒരിക്കല്‍കൂടി വിളംബരം ചെയ്തു.
‘‘നമ്മുടെ ധനസഹായം സ്വീകരിക്കാത്തവരായി ഇനിയാരെങ്കിലും ബാക്കിയുണ്ടോ? ഉണ്ടെങ്കില്‍ അവരെയും വിളിച്ച് കൊണ്ടുവരണം. ഇതില്‍ നിന്നൊരാളും ഒഴിവാകാന്‍ പാടില്ല.”
വിളംബരം കേട്ട മദീനാവാസികള്‍ ഒന്നടങ്കം പറഞ്ഞു: ‘‘ഇല്ല. സുല്‍ത്വാന്‍! മദീനക്കാരായ ഒരാളും ഇനി ബാക്കിയില്ല. എല്ലാവരും വന്ന് ദാനധര്‍മങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.”
സുല്‍ത്വാന്‍ മന്ത്രിയെ നോക്കി. ഇത്തവണ മന്ത്രിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
സുല്‍ത്വാന്‍ ഒരിക്കല്‍കൂടി ജനങ്ങളോട് പറഞ്ഞു:
‘‘നന്നായി ആലോചിച്ച് മറുപടി പറഞ്ഞാല്‍ മതി. ഇനിയാരെങ്കിലുമുണ്ടോ ഈ നാട്ടില്‍ നമ്മെ സമീപിക്കാത്തവരായി? ഉണ്ടെങ്കില്‍ ആരായാലും പറയണം!”
സുല്‍ത്വാന്‍ വീണ്ടും വീണ്ടും ചോദ്യമാവര്‍ത്തിച്ചപ്പോള്‍ ചിലര്‍ പറഞ്ഞു:
‘‘സുല്‍ത്വാന്‍! താങ്കള്‍ ആവര്‍ത്തിച്ച് ചോദിച്ചതുകൊണ്ട് പറയുകയാണ്. ഇവിടെ മദീനയില്‍ വന്ന് താമസിക്കുന്ന രണ്ട് സ്പെയിന്‍കാരുണ്ട്. അവര്‍ വന്നിട്ടില്ല. മഹാഭക്തന്മാരും സാത്വികരുമാണവര്‍. എപ്പോഴും അവര്‍ ഇബാദത്തിലായിരിക്കും. അവര്‍ ആരില്‍ നിന്നും സഹായം സ്വീകരിക്കാറില്ല. എല്ലാവര്‍ക്കും അങ്ങോട്ട് ധര്‍മം ചെയ്യുന്നതാണവരുടെ ശൈലി.”
സുല്‍ത്വാന്റെ മനസില്‍ പ്രതീക്ഷയുടെ ചെറിയ തിരിനാളങ്ങള്‍ ജ്വലിച്ചുതുടങ്ങി.
എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ, യാതൊന്നും സംഭവിക്കാത്ത മട്ടില്‍ സുല്‍ത്വാന്‍ സദസ്യരോട് ചോദിച്ചു.
‘‘നമ്മുടെ ആഗമനത്തെക്കുറിച്ചും മറ്റും നിങ്ങളവരെ അറിയിച്ചില്ലേ!”
അവര്‍ പറഞ്ഞു: ‘‘എല്ലാം പറഞ്ഞതാണ്. പക്ഷേ അവര്‍ വരാന്‍ തയ്യാറായില്ല. ഞങ്ങള്‍ക്ക് ആരുടെതും ഒന്നുംതന്നെ ആവശ്യമില്ലെന്നാണവര്‍ പറഞ്ഞത്. അവര്‍ മുന്പേ അങ്ങനെയാണ്.”
സുല്‍ത്വാന്റെ മനസില്‍ കൊള്ളിയാന്‍ മിന്നി.
അവര്‍ തന്നെയായിരിക്കുമോ പ്രതീക്ഷയോടെ, താന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍…
സുല്‍ത്വാന്റെ ഉത്തരവ് വന്നത് പെട്ടെന്നായിരുന്നു. ‘‘ആരവിടെ! എത്രയും പെട്ടെന്ന് അവര്‍ രണ്ടുപേരെയും നമുക്ക് മുമ്പില്‍ ഹാജറാക്കൂ! അത്ര വലിയ മഹാന്മാരാണെങ്കില്‍ അവരെ നമുക്കൊന്ന് കാണേണ്ടതുണ്ട്. ഉം! വേഗമാകട്ടെ!”
സുല്‍ത്വാന്റെ ഉത്തരവ് നിമിഷങ്ങള്‍ക്കകം നടപ്പിലാക്കപ്പെട്ടു. അവര്‍ രണ്ടുപേരും തിരുമുമ്പില്‍ ഹാജറാക്കപ്പെട്ടു.
ഒരു നിമിഷം! സുല്‍ത്വാന്‍ അവരെക്കണ്ട് ഞെട്ടി. എന്തൊരത്ഭുതം! ‘‘ഇവരില്‍ നിന്ന് എന്നെ സംരക്ഷിക്കുക” എന്ന് തിരുനബി(സ) തങ്ങള്‍ സ്വപനത്തില്‍ വന്ന് മുന്നറിയിപ്പ് നല്‍കിയ അതേ വ്യക്തികള്‍!
സുല്‍ത്വാന്റെ ഹൃദയം, പടപടാ മിടിക്കാന്‍ തുടങ്ങി.
*****
വലിയ ഭക്ത്യാദരവുകള്‍ നടിച്ച് തന്റെ മുമ്പില്‍ നില്‍ക്കുന്ന ആ രണ്ട് വ്യക്തികളെ സുല്‍ത്വാന്‍ അല്‍പ സമയം ഇമവെട്ടാതെ നോക്കിനിന്നു.
പിന്നീട് ചോദ്യമാരംഭിച്ചു.
‘‘നിങ്ങള്‍ എവിടെനിന്ന് വന്നവരാണ്?”
‘‘ഞങ്ങള്‍ മൊറോക്കോ (സ്പെയിന്‍)ക്കാരാണ്.”
‘‘എന്തിനാണിവിടെ വന്നത്?”
‘‘ഹജ്ജിനുവേണ്ടി വന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഹജ്ജ് കഴിഞ്ഞു. ഇനി സിയാറത്തും ചെയ്ത് മടങ്ങാമെന്ന് കരുതി ഇവിടെയെത്തി. നബി(സ) തങ്ങളുടെ സമീപത്ത് തന്നെ താമസിക്കാനുള്ള ആഗ്രഹം കാരണം അല്‍പകാലം ഇവിടെ താമസിക്കാമെന്ന്വിചാരിക്കുന്നു.”
‘‘സത്യം പറയൂ! അസത്യത്തിന് നിലനില്‍പില്ലെന്നോര്‍ക്കണം!”
‘‘ഞങ്ങള്‍ സത്യം തന്നെയാണ് പറഞ്ഞത്. ഞങ്ങള്‍ ഒരിക്കലും അസത്യം പറഞ്ഞിട്ടില്ല. പറയുകയുമില്ല.”
സുല്‍ത്വാന്‍ പലതവണ പ്രസ്തുത ചോദ്യമാവര്‍ത്തിച്ചപ്പോഴും അവര്‍ ആദ്യത്തെ മറുപടി ആവര്‍ത്തിച്ചതേയുള്ളൂ.
പിന്നീട് സുല്‍ത്വാന്‍ ജനങ്ങള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
‘‘പറയൂ! ഇവരെവിടെയാണ് താമസിക്കുന്നത്?” മദീനാ നിവാസികള്‍ പറഞ്ഞു. ‘‘തിരുനബി(സ) തങ്ങളുടെ റൗളാശരീഫിന്റെ തൊട്ടടുത്തായി ഒരു സത്രത്തില്‍. ഒരു ധ്യാന കേന്ദ്രമുണ്ടാക്കി അവിടെയാണവര്‍ താമസിക്കുന്നത്.”
സുല്‍ത്വാന്‍ ഉത്തരവിട്ടു. ‘‘ആരവിടെ! ഇവര്‍ രണ്ടുപേരെയും വിലങ്ങ് വെക്കൂ! ഇവരുടെ താമസസ്ഥലം നമുക്കൊന്ന് കാണണം.”
സുല്‍ത്വാന്‍ നാട്ടുകാരോടൊപ്പം അവരുടെ താമസസ്ഥലത്തേക്ക് നീങ്ങി. താമസസ്ഥലവും പരിസരങ്ങളും മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷെ നിരാശയായിരുന്നുഫലം.
രണ്ട് ഖുര്‍ആന്‍ പ്രതികളും ഏതാനും കിതാബുകളും ചില നിത്യോപയോഗ വസ്തുക്കളുമല്ലാതെ മറ്റൊന്നും അവിടെ കാണാനുണ്ടായിരുന്നില്ല!
സുല്‍ത്വാന്‍ വിഷണ്ണനും ദുഃഖിതനുമായി.
ഇങ്ങിനെയെല്ലാം നടക്കുമ്പോഴും മദീനാവാസികള്‍ അവര്‍ രണ്ടുപേരെയും വല്ലാതെ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.
ചിലര്‍ അവര്‍ക്കായി സുല്‍ത്വാനോട് ശുപാര്‍ശ പറയാന്‍ വരെ തയ്യാറായി.
‘‘സുല്‍ത്വാന്‍! ഇവര്‍ വളരെ നല്ലവരാണ്. ദാനധര്‍മങ്ങള്‍ അധികരിപ്പിക്കുന്നവരാണ്. എന്നും ഇവര്‍ക്ക് നോമ്പായിരിക്കും. ഇടയ്ക്കിടെ റൗളാ ശരീഫ് സിയാറത്ത് ചെയ്യും. എപ്പോഴും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും. ഓരോ ദിവസവും രാത്രി ജന്നത്തുല്‍ ബഖീഇല്‍ പോയി ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചേ തിരിച്ചുവരാറുള്ളൂ. അവരോട് ആരെന്ത് സഹായം ചോദിച്ചാലും അവര്‍ അത് നല്‍കും. ഒരിക്കലും ഇല്ലെന്ന് പറയില്ല. കഴിഞ്ഞ ക്ഷാമ കാലത്ത് ഇവരുടെ ധര്‍മം കാരണം മദീനാവാസികളായ ഞങ്ങളെല്ലാവരും ഇവരെക്കുറിച്ച് സംതൃപ്തരാണ്. അങ്ങനെയുള്ളവരില്‍ നിന്ന് അഹിതമായ യാതൊന്നും ഉണ്ടാവാന്‍ തരമില്ല. അവരെ അങ്ങ് സംശയിക്കുന്നത് വെറുതെയാണ്.”
അഭിപ്രായങ്ങള്‍ പിന്നെയും വന്നുകൊണ്ടിരുന്നു. സുല്‍ത്വാനാവട്ടെ, എല്ലാം ക്ഷമയോടെ കേട്ടുനിന്നതേയുള്ളൂ.
*****
പെട്ടെന്നാണത് സംഭവിച്ചത്. ഏതോ ഒരുള്‍വിളിയുടെ പ്രേരണയാലെന്ന വണ്ണം സുല്‍ത്വാന്‍ അവരുടെ താമസസ്ഥലത്തു കൂടെ അങ്ങുമിങ്ങും ഉലാത്താന്‍ തുടങ്ങി. അതിനിടയിലെപ്പോഴോ സുല്‍ത്വാന്‍ അവിടെ വിരിച്ചിട്ട ‘മുസ്വല്ല’യൊന്ന് പൊക്കിനോക്കി.
ഒരു നിമിഷം! സുല്‍ത്വാന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അതിന്നടിയിലതാ വളരെ രഹസ്യമായി ഒരു തുരങ്കം നിര്‍മിക്കപ്പെട്ടിരിക്കുന്നു. തുരങ്കത്തിന് വായ്ഭാഗത്ത് പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധം വലിയൊരു കല്ല് പാകിയിരിക്കുന്നു. സുല്‍ത്വാന്‍ കല്ല് പൊക്കി നോക്കി.
സുബ്ഹാനല്ലാഹ്! മണ്ണ് തുരന്ന് അതിസമര്‍ത്ഥമായി തയ്യാറാക്കിയ തുരങ്കം പൂര്‍ണമായി സുല്‍ത്വാന്റെ ദൃഷ്ടിയില്‍ പെട്ടു. അത് ചെന്നവസാനിക്കുന്നതാവട്ടെ തിരുനബി(സ)യുടെ റൗളാശരീഫിനുള്ളിലും. പവിത്രമായ തിരുഖബ്റിടത്തിനു സമീപം വരെ എത്തിയിരിക്കുന്നു തുരങ്കം…
സുല്‍ത്വാന് സംഗതിയുടെ കിടപ്പ് മനസ്സിലായി.
സുല്‍ത്വാന്‍ മദീനാവാസികളെയെല്ലാം വിളിച്ചുകൂട്ടി സംഭവം കാണിച്ചുകൊടുത്തു. കൂടെ സ്വപ്ന വൃത്താന്തവും പറഞ്ഞു.
ജനങ്ങള്‍ അമ്പരന്നു. പലര്‍ക്കും രോഷം തിളച്ചുപൊങ്ങി.
സുല്‍ത്വാന്‍ രണ്ട് സ്പെയിന്‍കാരെയും അവിടെ ഹാജറാക്കി. ജനാവലി ഇളകിമറിഞ്ഞു. അവരെ ശാന്തരാക്കാന്‍ സുല്‍ത്വാനും മന്ത്രിയും ഏറെ പാടുപെടേണ്ടിവന്നു.
സുല്‍ത്വാന്‍ രണ്ട് സ്പെയിന്‍കാരെയും മാറിമാറി നോക്കി. അവരുടെ തല കുനിഞ്ഞിരുന്നു.
കണ്ണുകളില്‍ നിന്ദ്യത നിഴലിച്ചിരുന്നു.
സുല്‍ത്വാന്‍ അവേരാടാക്രോശിച്ചു.
‘‘വഞ്ചകന്മാരേ! ഇത്തരമൊരു നീചവൃത്തിക്ക് നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്? എല്ലാം തുറന്ന് പറയൂ. ഞങ്ങളൊന്ന് കേള്‍ക്കട്ടെ!”
അവരൊന്നും മിണ്ടിയില്ല. തല കുനിച്ച് നിന്നതേയുള്ളൂ.
കോപം സിരകളില്‍ ഇരച്ച് കയറിയ സുല്‍ത്വാന്‍ ഉത്തരവിട്ടു. ‘‘ആരവിടെ? ദ്രോഹികളായ ഈ വഞ്ചകന്മാരെ ചാട്ടവാറുകൊണ്ടടിക്കൂ. യാതൊരു ദാക്ഷിണ്യവും വേണ്ട! ഇവര്‍ സത്യം പറയുമോ എന്ന് നാമൊന്ന് പരിശോധിക്കട്ടെ!”
സുല്‍ത്വാന്റെ കല്‍പന കിട്ടേണ്ട താമസം പട്ടാളക്കാര്‍ രണ്ടുപേരെയും പൊതിരെ തല്ലി. രോഷാകുലരായ നാട്ടുകാരില്‍ ചിലരും അതില്‍ പങ്കുചേര്‍ന്നു.
ഒടുവില്‍ അവര്‍ സത്യം പറയാന്‍ നിര്‍ബന്ധിതരായി. വിറയാര്‍ന്ന സ്വരത്തില്‍ അവര്‍ പറഞ്ഞുതുടങ്ങി.
‘‘സുല്‍ത്വാന്‍! ഞങ്ങള്‍ മുസ്‌ലിംകളല്ല. കൃസ്ത്യാനികളാണ്. പാശ്ചാത്യന്‍ നാടുകളിലെ ക്രൈസ്തവരായ രാജാക്കന്മാര്‍ ഞങ്ങളെ ഹാജിമാരുടെ വേഷം കെട്ടിച്ച് ഇങ്ങോട്ടയച്ചതാണ്. ധാരാളം പണവും സമ്പത്തുക്കളും ഞങ്ങളെ ഏല്‍പിച്ചുകൊണ്ടവര്‍ പറഞ്ഞു. ‘ഇത് നിങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ദാനം ചെയ്യുക. അങ്ങനെ അവരുടെ തൃപ്തി സമ്പാദിക്കുക. എങ്ങനെയെങ്കിലുംനല്ല ഭക്തന്മാരായി ചമഞ്ഞ് റൗളാ ശരീഫിനടുത്ത് താമസം ഒപ്പിച്ചെടുക്കുക. കൂട്ടത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍, ആരോരുമറിയാതെ പരിശുദ്ധ ഖബ്ര്‍ തുരന്ന് നബി(സ)യുടെ തിരുശരീരം ഇങ്ങോട്ടെടുത്ത് കൊണ്ടുവരിക’. ഇതായിരുന്നു അവര്‍ ഞങ്ങളെ ഏല്‍പിച്ച ദൗത്യം. ഇതിനവര്‍ ധാരാളം സമ്പത്തും സ്ഥാനമാനങ്ങളും ഓഫര്‍ ചെയ്തിട്ടുമുണ്ട്. കൃസ്തീയ രാജാക്കന്മാരുടെ വലിയ വലിയ വാഗ്ദാനങ്ങളില്‍ മനം മയങ്ങി ഞങ്ങള്‍ സിയാറത്തിന് എന്ന വ്യാജേന മദീനയിലെത്തി. റൗളാ ശരീഫിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഈ സത്രത്തില്‍ താമസമാക്കി. യാതൊരു സംശയവും മദീനക്കാര്‍ക്ക് തോന്നാതിരിക്കാന്‍ ഞങ്ങള്‍ മുസ്‌ലിം സൂഫികളായി ചമഞ്ഞു. സ്വദഖയെന്ന നിലയില്‍ പണം വാരിവിതറി. ഒരു സംശയത്തിനും പഴുതില്ലാത്ത വിധം നല്ല രൂപത്തില്‍ നാട്ടുകാരോട് പെരുമാറി.”
സുല്‍ത്വാന് കോപം ശതഗുണീഭവിച്ചു. വീണ്ടും സുല്‍ത്വാന്‍ അവര്‍ക്കുനേരെ തിരിഞ്ഞു പുച്ഛത്തോടെയും ദ്യേത്തോടെയും ചോദിച്ചു: ‘‘നീചന്മാരേ! എങ്ങനെയാണ് നിങ്ങള്‍ ഇത്ര സമര്‍ത്ഥമായി ആരുമറിയാതെ തുരങ്കം നിര്‍മിച്ചത്? മണ്ണ് എവിടെയാണ് നിക്ഷേപിച്ചത്? എല്ലാം വ്യക്തമായി പറയൂ! എല്ലാവരും കേള്‍ക്കട്ടെ!”
ഇത് പറയുമ്പോള്‍ സുല്‍ത്വാന്റെ മുഖം ദ്യേംകൊണ്ട് ചുവന്നിരുന്നു.
അവര്‍ പറഞ്ഞു: ‘‘രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞങ്ങള്‍ താമസിക്കുന്ന ഈ സത്രത്തിനുള്ളില്‍ നിന്ന് തുരങ്കം വെട്ടും. എന്നിട്ട് ആരും കാണാതെ മണ്ണ് കയ്യില്‍ കരുതിയ തോല്‍സഞ്ചിയില്‍ നിറക്കും. എന്നിട്ട് രാത്രി, ജന്നത്തുല്‍ ബഖീഅ് ഖബ്ര്‍സ്ഥാനില്‍ സിയാറത്തിന് എന്ന വ്യാജേന ചെന്ന് ആ മണ്ണ് അവിടെയുള്ള പുതിയ ഖബ്റിന്മേല്‍ നിക്ഷേപിക്കും. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രൂപത്തില്‍ നിരവധി ദിവസങ്ങളെടുത്താണ് ആസൂത്രിതമായി ഞങ്ങള്‍ ഈ നിഗൂഢ പദ്ധതി നടപ്പാക്കിയത്. ദിവസങ്ങള്‍ നീണ്ട ശ്രമഫലമായി ഇന്നലെ ഞങ്ങള്‍ വിശുദ്ധ ഖബ്ര്‍ ശരീഫിന്റെ തൊട്ടടുത്തെത്തി.
പെട്ടെന്ന് ആകാശത്ത് നിന്നൊരു ഇടിമുഴക്കമുണ്ടായി. ഒപ്പം മിന്നല്‍പ്പിണരുകളും. ഞങ്ങള്‍ക്ക് മേല്‍ ഭൂമികുലുങ്ങുന്നതായി തോന്നി. പേടിച്ചുപോയ ഞങ്ങള്‍ തല്‍ക്കാലം ജോലി നിര്‍ത്തിവെച്ചു. നാളെ തുടരാമെന്ന് ദൃഢനിശ്ചയം ചെയ്ത് ഞങ്ങള്‍ പോയി വിശ്രമിച്ചു.
ഞങ്ങളുടെ ലക്ഷ്യം അടുത്തുതന്നെ പൂവണിയുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടു. കിട്ടാന്‍ പോകുന്ന സമ്മാനങ്ങളോര്‍ത്ത് ഞങ്ങളുടെ ഹൃദയം തുടിച്ചു. പക്ഷെ, ഇന്ന് നേരം പുലര്‍ന്നപ്പോഴേക്കും സുല്‍ത്വാനായ അങ്ങ് നാട്ടിലെത്തിയ വാര്‍ത്തയാണ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ഞങ്ങള്‍ പിടിക്കപ്പെടുകയും ചെയ്തു.”
നിര്‍ബന്ധിതരായിട്ടാണെങ്കിലും ആ രണ്ട് ചെറുപ്പക്കാരുടെ സത്യസന്ധമായ വിവരണം കേട്ട് സുല്‍ത്വാന്‍ ഒരു നിമിഷം കരഞ്ഞുപോയി.
‘‘മഹത്തായ ഈയൊരു പുണ്യപ്രവര്‍ത്തിക്ക് സാധുവായ എന്നെയാണല്ലോ റബ്ബേ, നീയും നിന്റെ റസൂലും തെരഞ്ഞെടുത്തത്.” സുല്‍ത്വാന്‍ വിങ്ങിപ്പൊട്ടി…
തുടര്‍ന്ന് അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി, സുജൂദില്‍ വീണു.
വഞ്ചകരായ രണ്ട് സ്പെയിന്‍ കാര്‍ക്കും സുല്‍ത്വാന്‍ വധശിക്ഷ വിധിച്ചു.
താമസംവിനാ ശിക്ഷ പരസ്യമായിത്തന്നെ നടപ്പിലാക്കപ്പെട്ടു. അവരുടെ കബന്ധങ്ങള്‍ മദീനാ തെരുവീഥിയില്‍ അനാഥമായി കിടന്നു. അക്രമികള്‍ക്കും ദ്രോഹികള്‍ക്കുംവഞ്ചകര്‍ക്കുമുള്ള മായാത്ത പാഠമുദ്രയായി.
പിന്നീട് സുല്‍ത്വാന്‍ വിശുദ്ധ റൗളാ ശരീഫിന് ചുറ്റും, വെള്ളം കാണുന്നതുവരെ നാല് ഭാഗത്തും കിടുങ്ങു കീറാന്‍ ഉത്തരവിട്ടു. പിന്നീടതില്‍ ഈയം ഉരുക്കിയൊഴിച്ച് കിടങ്ങ് മൂടി. അങ്ങനെ ഇനിയൊരാള്‍ക്കും പരിശുദ്ധ ഖബ്റിന്നടുത്തേക്ക് എത്താന്‍ കഴിയാത്ത വിധത്തില്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ ഈയം കൊണ്ടുള്ള ഭിത്തി നിര്‍മിക്കപ്പെട്ടു.
ദൗത്യം പൂര്‍ത്തിയാക്കി സന്തോഷത്തോടെ, തിരുനബി(സ)യുടെ സ്വപ്നം വഴിയുള്ള നിര്‍ദേശം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ, സുല്‍ത്വാന്‍ നൂറുദ്ദീന്‍ പിന്നീട് ഈജിപ്തിലേക്ക് തന്നെ മടങ്ങി.
ഹിജ്റ 555ല്‍ നടന്ന ഈ സംഭവം, ജീവിതകാലത്തെന്നപോലെ വഫാത്തിന് ശേഷവും, ‘‘ശത്രുക്കളില്‍ നിന്ന് അല്ലാഹു, നബി(സ) തങ്ങളെ സംരക്ഷിക്കുമെന്ന” ഖുര്‍ആന്‍ വചനത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പുലര്‍ച്ചയായി വിലയിരുത്താം!

Comments